പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി നീര്‍ത്തടാതിഷ്ടിത വികസന മണ്ണ് ജല സംരക്ഷണ പദ്ധതിയായ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സാങ്കേതിക പഠന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസര്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷനായി. ഹരിതകേരള മിഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍ ശില്പശാല കോര്‍ഡിനേറ്ററായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ആര്‍ സജീവന്‍ പ്രവര്‍ത്തന പുരോഗതി ഡോക്കുമെന്റെഷന്‍ അവതരിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളില്‍ നിന്നുള്ള 89 നീര്‍ത്തടങ്ങളുടെയും അവസ്ഥ പഠന റിപ്പോര്‍ട്ട് തൊഴിലുറപ്പ് മിഷന്‍ എഞ്ചിനീയര്‍മാരും, നീര്‍ത്തട മാപ്പുകളുടെ സാറ്റലൈറ്റ് രേഖ അവതരണം 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ എഞ്ചിനിയര്‍മാരും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് ബ്ലോക്ക് ഭരണ സമിതി അംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍മാര്‍, പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഹരിതകേരള മിഷന്‍ ജല ഉപവകുപ്പ് കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, സംസ്ഥാന ടെക്നിക്കല്‍ ഓഫീസര്‍മാരായ ആര്‍.വി സതീഷ്, വി രാജേന്ദ്രന്‍, ജില്ലാ ഭൂജല വകുപ്പ് എഞ്ചിനീയര്‍ കെ.എ പ്രവീണ്‍ കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനിയര്‍ എ.വി വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, തൊഴിലുറപ്പ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.