Hivision Channel

Local News

വാഹനാപകടത്തിൽ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ രാഗേഷ് കായലൂർ അന്തരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി കായലൂരിലെ ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) ആണ് ചികിത്സയിലിരി ക്കെ മരണപ്പെട്ടത്.ഞായറാഴ്‌ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കോടതിക്കു സമീപത്ത്‌വെച്ചുണ്ടായ അപകടത്തിലാണ്‌ രാഗേഷിന് പരുക്കേറ്റത്‌. കടയിൽ നിന്ന് സാധനം വാങ്ങി റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ ടോറസ്‌ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന്‌ കണ്ണൂർചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 7.30 ഓടെ അന്ത്യം സംഭവിക്കുക യായിരുന്നു.ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. ദേശാഭിമാനികാസർകോട്‌ ബ്യൂറോയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു.ദീർഘകാലം മട്ടന്നൂരിൽ അഡ്വക്കറ്റ

കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ച് നല്‍കി

പേരാവൂര്‍:കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ച് നല്‍കി.പേരാവൂര്‍ ഓട്ടോ ഗാരേജ് ജീവനക്കാരന്‍ ദീപു രാജിനാണ് വെള്ളര്‍വള്ളിയില്‍ നിന്നും കൊട്ടിയൂര്‍ ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക സ്വദേശിയുടെ പേഴ്‌സ് കളഞ്ഞ് കിട്ടിയത്.ദീപു രാജ് ഉടമയെ കണ്ടെത്തി പേഴ്‌സ് തിരിച്ച് നല്‍കി.

കൊച്ചുവേളി -മംഗലാപുരം ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് കൊട്ടിയൂര്‍ മഹോത്സവത്തോടനുബന്ധിച്ച് തലശേരിയില്‍ സ്‌പെഷ്യല്‍ സ്റ്റോപ്പ് അനുവദിച്ചു

തലശ്ശേരി : കൊട്ടിയൂര്‍ മഹോത്സവത്തോടനുബന്ധിച്ച് ജൂണ്‍ 26 മുതല്‍ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.

ജൂണ്‍ 26 ,28 തീയതികളില്‍ ട്രെയിന്‍ നമ്പര്‍-16355 കൊച്ചുവേളിയില്‍(തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന്‍) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ദിവസം (27&29 തീയതികളില്‍) പുലര്‍ച്ചെ 5 :38 മണിക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും 5 :40 മണിക്ക് ‘പുറപ്പെടുകയും ചെയ്യും.

തിരിച്ച് തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി) ട്രെയിന്‍ നമ്പര്‍-16356 ജൂണ്‍ 27 ,29 തീയ്യതികളില്‍ രാത്രി 10:20 മണിക്ക് തലശ്ശേരിയില്‍ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.

തലശ്ശേരി റെയില്‍&റോഡ് പാസഞ്ചേഴ്‌സ് ഫോറത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ്, തീര്‍ത്ഥാടകരുടെയും മറ്റു യാത്രികരുടെയും സൗകര്യാര്‍ത്ഥം റെയില്‍വേ പ്രത്യേക സ്റ്റോപ്പ് അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയില്‍ അനുവദിച്ചത്.

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിലെ   ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ  കുഞ്ഞ് മരിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാല്‍ച്ചുരം ഉന്നതിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മൂന്നര വയസുളള മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ ആമ്പുലന്‍സും പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ് ടി യു ഇരിട്ടി മേഖല സമ്മേളനം

ഇരിട്ടി:മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ് ടി യു ഇരിട്ടി മേഖല സമ്മേളനം എസ് ടി യു ജില്ലാ പ്രസിഡന്റ് ആലി കുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി പി റഷീദ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ഭാരവാഹികളായ വി കെ സി മജീദ്, സാജിര്‍ ചാലാട്, എസ് ടി യു മണ്ഡലം സെക്രട്ടറി സത്താര്‍ ടി കെ,പി മുനീര്‍,ഇസ്മായില്‍ സി,
അഷ്റഫ് കണിയറക്കല്‍ എന്നിവര്‍ സംസാരിച്ചു.വിവിധ യൂണിറ്റ് ഭാരവാഹികളായി
ജലീല്‍ മഹീഷത്ത്,ഫൈസല്‍ വിളക്കോട്,അജീഷ് മാത്യു വള്ളിത്തോട്,മുസ്തഫ കീഴ്പ്പള്ളി,സാജന്‍ കെ പി കരികോട്ടക്കരി,മുഹമ്മദലി വളവ് പാറ,സിജു പുറവയല്‍,അനൂപ് മാത്യു പയ്യാവൂര്‍,വിനോദ് പയ്യാവൂര്‍,പ്രകാശന്‍ പടിയൂര്‍,ഷാനവാസ് വട്ടിയാംതോട്,മുഹമ്മദലി ഉളിക്കല്‍,ഷംസീര്‍ പേരട്ട,മുനീര്‍ ഹാജി തുടങ്ങിയവരെ തിരെഞ്ഞെടുത്തു.മേഖലയില്‍ എസ് ടി യു മെമ്പര്‍ഷിപ്പ്
ക്യാമ്പയിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ഭാരവാഹികളെയും തിരെഞ്ഞെടുത്തു.

വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരിച്ചു

ഇരിട്ടി:വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ (19) ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്.കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽസഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സൽ കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച്ചരാത്രി യോടെയാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിനഖബറടക്കം നാളെ

പെരുന്നാൾ സമ്മാനം, കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71840 രൂപ

ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.

കാലവര്‍ഷം ദുര്‍ബലം; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു, നിയന്ത്രിക്കാന്‍ ലോഡ് ഷെഡ്ഡിങ്ങും

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം അപ്രതീക്ഷിതമായി കുതിച്ചുയരുന്നു. ആവശ്യത്തിന് വൈദ്യുതിയില്ലാതായതോടെ വൈദ്യുതി ബോര്‍ഡിന് വ്യാഴാഴ്ച ലോഡ് ഷെഡ്ഡിങ്ങും നടപ്പാക്കേണ്ടിവന്നു. രാത്രി ഒന്‍പതുമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിവരെ പലസമയങ്ങളിലായാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്. ഇതിന്റെ ആഘാതം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ആഭ്യന്തര ജലവൈദ്യുതോത്പാദനം സമീപകാല റെക്കോഡിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി പവര്‍ എക്സ്ചേഞ്ചില്‍നിന്ന് കേരളം 1000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 75 മെഗാവാട്ട് മാത്രമായിരുന്നു. ഉപഭോഗം ഉയര്‍ന്നാല്‍ വരുംദിവസങ്ങളിലും ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന.

സംസ്ഥാനത്തെ രാത്രിവൈദ്യുതി ഉപഭോഗത്തില്‍ അഞ്ചുദിവസം കൊണ്ട് 1.29 കോടി യൂണിറ്റിന്റെ വര്‍ധനയാണുണ്ടായത്. ജൂണ്‍ ഒന്നിന് 7.31 കോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. വ്യാഴാഴ്ച ഇത് 8.60 കോടി യൂണിറ്റായി. മഴക്കാലമായതിനാല്‍ ഉപഭോഗം ഇത്രയും ഉയരുമെന്ന് ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനാല്‍ പുറമേനിന്ന് വൈദ്യുതി എത്തിക്കാന്‍ മുന്‍കൂട്ടി ശ്രമിച്ചിരുന്നുമില്ല.

വ്യാഴാഴ്ച സമീപകാല ചരിത്രത്തിലെ റെക്കോഡായ 4.09 കോടി യൂണിറ്റിലേക്കാണ് ജലവൈദ്യുതോത്പാദനം ഉയര്‍ന്നത്. ജൂണ്‍ ഒന്നിന് ഇത് 3.85 കോടി യൂണിറ്റായിരുന്നു.

കടുത്ത വേനലില്‍പ്പോലും 2.3 മുതല്‍ 2.8 കോടി യൂണിറ്റുവരെ മാത്രമേ വൈദ്യുതി ബോര്‍ഡിന്റെ ഉത്പാദനം ഉണ്ടാകാറുള്ളൂ. വ്യാഴാഴ്ച രാത്രിയാവശ്യം നിറവേറ്റാന്‍ ജലവൈദ്യുതോത്പാദനവും മതിയാവില്ലെന്നു കണ്ടതോടെയാണ് ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോയത്. ഉപഭോഗത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് വരുത്താന്‍ ഓരോ പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് 10 മിനിറ്റുമുതല്‍ അരമണിക്കൂര്‍വരെയായിരുന്നു ലോഡ് ഷെഡ്ഡിങ്.

ബലിപെരുന്നാള്‍ അവധി ഒരു ദിവസം മാത്രം; സര്‍ക്കാര്‍ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിന്റെ അവധി കലണ്ടറില്‍ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാല്‍ ബലിപെരുന്നാള്‍ മറ്റന്നാളാണെന്ന് മതപണ്ഡിതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

യൂട്യൂബ് ഷോർട്ട്സിൽ ഗൂഗിൾ ലെൻസ് വന്നു, ഇനി വീഡിയോയിലെ കാര്യങ്ങള്‍ നേരിട്ട് സെര്‍ച്ച് ചെയ്യാം

ഇന്നത്തെ കാലത്ത്, ഷോർട്ട്-ഫോം വീഡിയോകൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് യൂട്യൂബ് ഷോർട്ട്സ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ യൂട്യൂബിൽ ഷോർട്ട്സ് വീഡിയോകൾ കാണാൻ ഇഷ്‍ടപ്പെടുന്നു. ഉപയോക്താക്കളുടെ സൗകര്യാർത്ഥം കമ്പനി കാലാകാലങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ യൂട്യൂബ് ഷോർട്ട്സിൽ ഒരു പുതിയ ഫീച്ചര്‍ വന്നിരിക്കുന്നു. ഗൂഗിൾ ലെൻസ് ആണ് ഈ പുതിയ ഫീച്ചർ. ഇത് വീഡിയോയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് തിരയുന്നത് എളുപ്പമാക്കി. ഈ സവിശേഷതയെക്കുറിച്ച് വിശദമായി അറിയാം.ഷോർട്ട്സ് വീഡിയോകളിൽ ഗൂഗിൾ ലെൻസിന്‍റെ സവിശേഷത നൽകാൻ തുടങ്ങിയതോടെ ഇപ്പോൾ ഷോർട്ട്സ് കാണുമ്പോൾ, അതിൽ കാണുന്ന ഏത് കാര്യത്തെക്കുറിച്ചോ, സ്ഥലത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് കാര്യത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിങ്ങൾക്ക് തിരയാൻ കഴിയും.ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ, നിങ്ങൾ ഒരു ഷോർട്ട്സ് വീഡിയോ കാണുമ്പോൾ അത് താൽക്കാലികമായി നിർത്തുക. മുകളിലുള്ള മെനുവിൽ നിങ്ങൾക്ക് ലെൻസ് ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക. ഇതിനുശേഷം, സ്ക്രീനിൽ ദൃശ്യമാകുന്ന എന്തിനെക്കുറിച്ചും അതിൽ സ്പർശിച്ചുകൊണ്ടോ, ചുറ്റും ഒരു വര വരച്ചോ അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്തുകൊണ്ടോ നിങ്ങൾക്ക് തിരയാൻ കഴിയും. ഇത് തിരയൽ ഫലങ്ങൾക്ക് മുകളിൽ ദൃശ്യമാകും. ഒരു സ്ഥലം, പ്രശസ്തമായ കെട്ടിടം, വസ്തു, അല്ലെങ്കിൽ കാഴ്ചക്കാർക്ക് കൂടുതലറിയാൻ താൽപ്പര്യമുള്ള മറ്റെന്തെങ്കിലും എന്നിവ തിരിച്ചറിയുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു.ഈ സവിശേഷത ഇപ്പോഴും ബീറ്റ ഘട്ടത്തിലാണെങ്കിലും, ലെൻസ് തിരയൽ ഫലങ്ങളിൽ പരസ്യങ്ങൾ കാണിക്കില്ല. അടിക്കുറിപ്പ് വിവർത്തനം ചെയ്യുന്നതിനായി ഈ സവിശേഷതയിൽ ഒരു ബട്ടണും നൽകിയിട്ടുണ്ട്. യൂട്യൂബ് ഷോപ്പിംഗിലേക്കോ പണമടച്ചുള്ള ഉൽപ്പന്ന പ്രമോഷനുകളിലേക്കോ ഉള്ള അഫിലിയേറ്റ് ലിങ്കുകൾ അടങ്ങിയിരിക്കുന്ന ഷോർട്‍സ് വീഡിയോകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല.

ഉള്ളടക്കം തിരയുന്ന രീതി കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും സംവേദനാത്മകവുമാക്കുക എന്നതാണ് ഈ സവിശേഷതയുടെ ലക്ഷ്യമെന്ന് യൂട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിൾ പറയുന്നു. ഇതോടെ, പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തുപോകാതെ തന്നെ കാഴ്ചക്കാർക്ക് വീഡിയോ കാണാനും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ നേടാനും സാധിക്കും. ഈ ആഴ്ച അവസാനത്തോടെ എല്ലാ ഉപഭോക്താക്കൾക്കും ഈ ബീറ്റ സവിശേഷത ലഭിക്കും. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള മറ്റ് ജനപ്രിയ പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ ഈ പുതിയ ഫീച്ചർ യൂട്യൂബ് ഷോർട്ട്സിനെ സഹായിക്കും. കാരണം അവയിൽ നിലവിൽ അത്തരമൊരു വിഷ്വൽ സെർച്ച് ഫീച്ചർ ഇല്ല.