Hivision Channel

കൊച്ചുവേളി -മംഗലാപുരം ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് കൊട്ടിയൂര്‍ മഹോത്സവത്തോടനുബന്ധിച്ച് തലശേരിയില്‍ സ്‌പെഷ്യല്‍ സ്റ്റോപ്പ് അനുവദിച്ചു

തലശ്ശേരി : കൊട്ടിയൂര്‍ മഹോത്സവത്തോടനുബന്ധിച്ച് ജൂണ്‍ 26 മുതല്‍ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.

ജൂണ്‍ 26 ,28 തീയതികളില്‍ ട്രെയിന്‍ നമ്പര്‍-16355 കൊച്ചുവേളിയില്‍(തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന്‍) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ദിവസം (27&29 തീയതികളില്‍) പുലര്‍ച്ചെ 5 :38 മണിക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും 5 :40 മണിക്ക് ‘പുറപ്പെടുകയും ചെയ്യും.

തിരിച്ച് തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി) ട്രെയിന്‍ നമ്പര്‍-16356 ജൂണ്‍ 27 ,29 തീയ്യതികളില്‍ രാത്രി 10:20 മണിക്ക് തലശ്ശേരിയില്‍ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.

തലശ്ശേരി റെയില്‍&റോഡ് പാസഞ്ചേഴ്‌സ് ഫോറത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ്, തീര്‍ത്ഥാടകരുടെയും മറ്റു യാത്രികരുടെയും സൗകര്യാര്‍ത്ഥം റെയില്‍വേ പ്രത്യേക സ്റ്റോപ്പ് അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയില്‍ അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *