
ബലിപെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിന്റെ അവധി കലണ്ടറില്‍ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാല്‍ ബലിപെരുന്നാള്‍ മറ്റന്നാളാണെന്ന് മതപണ്ഡിതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.














