Hivision Channel

Local News

സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും.
ദൈവ കല്‍പ്പന മാനിച്ച് പ്രവാചകന്‍ ഇബ്രാഹിം നബി മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ആത്മത്യാഗത്തിന്റെ അഗ്‌നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാള്‍.തക്ബീര്‍ ധ്വനികള്‍ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകള്‍ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകള്‍ നടക്കുന്നു.ബലിപെരുന്നാളിനോടനുബന്ധിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും പെരുനാള്‍ നമസ്‌കാരം നടക്കും .

സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും Read More »

സ്വർണവിലവീണ്ടും 53,000 കടന്നു; സ്വർണാഭരണ പ്രേമികൾ ആശങ്കയിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന് 480  രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു പവന് 200  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 –  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 – ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു.  വിപണി വില 52,680 രൂപ
ജൂൺ 12 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 52,920 രൂപ
ജൂൺ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53,200 രൂപ

സ്വർണവിലവീണ്ടും 53,000 കടന്നു; സ്വർണാഭരണ പ്രേമികൾ ആശങ്കയിൽ Read More »

കുവൈത്ത് ദുരന്തം; നാലുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

കേരളത്തെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് സംസ്കരിക്കും. പത്തനംതിട്ട പന്തളം മുടിയൂർകോണം സ്വദേശി ആകാശ് ശശിധരന്റെ സംസ്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കും. 11 മണി മുതൽ വീട്ടിൽ പൊതുദർശനമുണ്ടായിരിക്കും. പുനലൂർ നരിക്കൽ സ്വദേശി സാജന്റേയും വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റേയും സംസ്കാരം ഇന്ന് നടക്കും. നിലവിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ലൂക്കോസിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചുപേരുടെ സംസ്കാരം മറ്റന്നാളാകും നടക്കുക. കോട്ടയം സ്വദേശികളായ സ്റ്റെഫിൻ എബ്രഹാം, ഷിബു വർ​ഗീസ്, പത്തനംതിട്ട അട്ടചാക്കൽ സ്വദേശി സജു വർ​ഗീസ്, കീഴ്വായ്പൂർ സ്വദേശി സിബിൻ എബ്രഹാം, ആലപ്പുഴ പാണ്ടനാട് സ്വദേശി മാത്യു തോമസ് എന്നിവരുടെ സംസ്കാരം മറ്റന്നാൾ നടക്കും.

കുവൈത്ത് ദുരന്തം; നാലുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും Read More »

തൃശൂരും പാലക്കാടും ഭൂചലനം, ഞെട്ടലില്‍ നാട്ടുകാര്‍; നാശനഷ്ടങ്ങളില്ല

 തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

തൃശൂരും പാലക്കാടും ഭൂചലനം, ഞെട്ടലില്‍ നാട്ടുകാര്‍; നാശനഷ്ടങ്ങളില്ല Read More »

കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്ഇ ന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.

കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ് Read More »

ഹജ്ജ് ക്യാമ്പ് മെയ് 30 ന് ആരംഭിക്കും.ഈ വര്‍ഷം 3113 യാത്രക്കാര്‍

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പ് മെയ് 30 ന് പ്രവര്‍ത്തനം ആരംഭിക്കും.
ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. എ ഡിഎം നവീന്‍ ബാബു അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍, നടപടികളുടെ സമയ ക്രമം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികള്‍ ക്യാമ്പിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
3113 പേരാണ് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുക. ജൂണ്‍ 1 ന് പുലര്‍ച്ചെ 5.55 നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം. സഊദി സമയം രാവിലെ 8.50 ന് വിമാനം ജിദ്ധയിലിറങ്ങും. 361 പേര്‍ക്ക് സഞ്ചരിക്കാവുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എ.ബി 6 ശ്രേണിയില്‍ പെട്ട വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസ് നടത്തുക.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗവും കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറുമായ പി.പി മുഹമ്മദ് റാഫി, അസി.സെക്രട്ടറി എന്‍. മുഹമ്മദലി, സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം, മുഹമ്മദ് അഷ്‌റഫ് എന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എയര്‍പോര്‍ട്ടിലെ വിവിധ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് കിയാല്‍ അധികൃതരുമായി നടത്തിയ പ്രത്യേക യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, കെ.പി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹജ്ജ് ക്യാമ്പ് മെയ് 30 ന് ആരംഭിക്കും.ഈ വര്‍ഷം 3113 യാത്രക്കാര്‍ Read More »

ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് റിസല്‍ട്ടില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു. സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്‌തോ വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയോ വേണം ലിങ്കുകള്‍ പങ്കുവെക്കാന്‍. എന്നാല്‍ ഈ സംവിധാനം എത്തുന്നതോടെ അതിന്റെ ആവശ്യമില്ല.

ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റ് സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്‌സ്‌കിയാണ് ഈ വിവരം എക്‌സില്‍ പങ്കുവെച്ചത്.

അദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് ഗൂഗിള്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസല്‍ട്ടില്‍ ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ തുറന്നുവരും. ഇവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയോ ഏതെങ്കിലും ആപ്പുകള്‍ വഴി പങ്കുവെക്കുകയോ ചെയ്യാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആര്‍ട്ടെം റുസാകോവ്‌സ്‌കി പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാവില്ല. പ്രത്യേകിച്ചും ഏതെങ്കിലും ആപ്പിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇതുപോലെ കോപ്പി ചെയ്യാനാവില്ല.

ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് റിസല്‍ട്ടില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു Read More »

ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കും; ഗൂഗിളിന് വെല്ലുവിളിയാവുമോ? 

ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ വരവ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ്‍ എഐയുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്‍ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

എഐ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം ഗൂഗിളിന് ശക്തമായ വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനമുണ്ടായേക്കും. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളും എഐ അധിഷ്ടിത സേവനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും.

നിലവില്‍ വിവിധങ്ങളായ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിയ്ക്ക് സാധിക്കില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.

അതേസമയം ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കും; ഗൂഗിളിന് വെല്ലുവിളിയാവുമോ?  Read More »

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി.

കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശിച്ചു. കൊട്ടിയൂർ ഉത്സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാർക്കിങ്ങിൻ്റെയും വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ മെയ് 10 ന് യോഗം കൂടുന്നതിനും തീരുമാനിച്ചു. ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസ്കാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് യോഗത്തിൽ അറിയിച്ചു. തടസമില്ലാതെ വൈദ്യുതി , ജല വിതരണം ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു.കെ എസ് ആർ ടി സി 25 ബസുകൾ കൊട്ടിയൂരിലേക്ക് സ്പെഷ്യൽ സർവ്വീസിനായി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ടുവരുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടാതെ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ , മാനന്തവാടി , താമരശ്ശേരി , വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.ഭക്ഷണത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ മൊബൈൽ ലാബിൻ്റെ സേവനവും ഉത്സവത്തിൻ്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീൻ ബാബു ,കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി. Read More »

കാസര്‍കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്.

മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്.

കാസര്‍കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു Read More »