Hivision Channel

Local News

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടികയില്‍2.84 കോടി വോട്ടര്‍മാര്‍


ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ള

2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

       മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ്  വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. 
            കരട് വോട്ടര്‍പട്ടിക സംബന്ധിച്ച്   ഒക്ടബോര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.
         സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്‌ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമെ  2087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു.

പി​എം ശ്രീ ​പ​ദ്ധ​തി; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് ന​യം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. 47 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണി​തെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യം വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ​യാ​ണ് ഫ​ണ്ട് വാ​ങ്ങു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. എ​ൻ​ഇ​പി​യി​ൽ ഇ​ത് പ​റ​യു​ന്നു​ണ്ട്. ഏ​ത് നി​മി​ഷ​വും വേ​ണ​മെ​ങ്കി​ലും പി​ൻ​മാ​റാം എ​ന്ന് എം​ഒ​യു​വി​ൽ ഉ​ണ്ട്. ര​ണ്ട് ക​ക്ഷി​ക​ളും ത​മ്മി​ൽ ആ​ലോ​ചി​ച്ചോ, കോ​ട​തി​യി​ൽ പോ​യോ പി​ന്മാ​റാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​തും കേ​ര​ള​ത്തി​ന് തെ​റ്റാ​ണെ​ന്ന് തോ​ന്നു​ന്ന​തു​മാ​യി കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ല്ല. സി​ല​ബ​സി​ല്‍ ഉ​ള്‍​പ്പെ​ടെ മാ​റ്റം വ​രു​ത്തി​ല്ല. പ​ണം ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ചി​ന്തി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യി​ലേ​ക്ക് 165 സ്‌​കൂ​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍ പ​റ​യു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഇ​വി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ല. പാ​ഠ​പു​സ്ത​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും സ​ര്‍​ക്കാ​രി​നാ​ണ്.

എ​ന്‍​ഇ​പി​യി​ല്‍ പ​റ​യു​ന്ന മി​ക്ക കാ​ര്യ​ങ്ങ​ളും കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​യ​താ​ണ്. എ​സ്എ​സ്‌​കെ ഫ​ണ്ടി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട 1500 കോ​ടി രൂ​പ ല​ഭി​ക്കാ​ന്‍ വേ​ണ്ടി​മാ​ത്ര​മാ​ണ് പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ച്ച​ത്.പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ട സ​ഹാ​യം ഭി​ന്ന​ശേ​ഷി​ക്കാ​രും, ഓ​ട്ടി​സം ബാ​ധി​ത​രു​മാ​യ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട പ​രി​ച​ര​ണം എ​ന്നി​വ​യ്ക്ക് എ​ല്ലാം ആ​വ​ശ്യ​മാ​യ ഫ​ണ്ടാ​ണ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട​ത്.

ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്‍​പ്പെ​ടെ ര​ണ്ട് മാ​സ​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ കു​റി​ച്ച് പ​ഠി​പ്പി​ക്കി​ല്ല. അ​ത് കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്വ​പ്നം മാ​ത്ര​മാ​ണ്. ബ​ദ​ൽ പാ​ഠ​പു​സ്ത​കം ഇ​റ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. കേ​ന്ദ്ര ഫ​ണ്ട് ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. സി​പി​ഐ എ​തി​ർ​പ്പ് നേ​താ​ക്ക​ൾ ത​മ്മി​ൽ തീ​രു​മാ​നി​ക്ക​ട്ടെ.

എം​ഒ​യു​വി​ൽ ഒ​പ്പി​ടു​ന്ന​തി​ന് മു​മ്പ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. എ​സ്എ​സ്കെ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു ഉ​ട​ൻ കി​ട്ടും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല. എം​ഒ​യു​വി​ൽ ഒ​പ്പി​ട്ടാ​ലെ ഫ​ണ്ട് കി​ട്ടു​ക​യു​ള്ളൂ. പ​ല ഫ​ണ്ടും കി​ട്ടേ​ണ്ട​തു​ണ്ടെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24 പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ മിഷ്യൻ തകരാറിലായതിനെ തുടർന്ന് ഡയാലിസ് രോഗികൾ ദുരിതത്തിൽ

പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ ഏഴു മിഷ്യനിൽ നാലെണ്ണം തകരാറിൽ ആയിരിക്കുകയാണ്.ഇതാണ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ദുരിതമായി മാറിയത്.
ഡയാലിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെൻ്ററുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മറ്റ് ഡയാലിസ് സെൻ്ററുകളിൽ ഡയാലിസിന് പോകുമ്പോൾ എച്ച്.ഐ.വി പരിശോധയും മറ്റ്ടെസ്റ്റുകളും മരുന്നുകളും ഉൾപ്പെടെ
1500 മുതൽ 5000 രൂപയോളം ചെലവ് വരും എന്നാണ് പറയുന്നത്.7 ഡയാലിസ് മിഷ്യനും പ്രവർത്തിക്കുകയാണെങ്കിൽ ഒരു ദിവസം 18 പേർക്ക് ഡയാലിസ് ചെയ്യാൻ സാധിക്കും.മിഷൻ തകരാറിലായതോടെ ഇപ്പോൾ ഒരു ദിവസം പത്തിൽ താഴെ പേർക്ക് മാത്രമേ ഡയാലിസ് ചെയ്യാൻ കഴിയുന്നുള്ളൂ.എത്രയും വേഗം മിഷ്യൻ തകരാറുകൾ പരിഹരിച്ച് ഡയാലിസ് യൂണിറ്റിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആക്കണമെന്നാണ് ഡയാലിസ് രോഗികൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്.

‘ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കണ്ട’; കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശന്‍

പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ – അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍.മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നുള്ളതാണ് കെ മുരളീധരന്റെ വിശദീകരണം. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നാണ് കെ.മുരളീധരന്റെ വിശദീകരണം. ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചു.

ജാഗ്രതാ നിർദ്ദേശം, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമാകും, കേരളത്തിൽ പരക്കെ മഴ സാധ്യത

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കട്ടപ്പനയിൽ ഉരുൾപ്പൊട്ടൽ; റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി, അപകടം 2019ൽ ഉരുൾപ്പൊട്ടിയ മേഖലയിൽ

കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്.ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. വീടുകൾക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഉരുൾപ്പൊട്ടിയെത്തിയ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ആളപായമില്ല.ഇടുക്കിയിൽ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുൾപ്പൊട്ടിയതായി സംശയമുണ്ട്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകിപോയിരുന്നു. കല്ലാർ ഡാമിലെ ജലനരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

മ​ഴ ക​ന​ക്കു​ന്നു; ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല‌​ർ​ട്ട്

തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തു​ലാ​വ​ർ​ഷ​ത്തി​നു​ള്ള അ​ന്ത​രീ​ക്ഷ ഘ​ട​ക​ങ്ങ​ൾ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​ന്ന് കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​ക്കു​റി തു​ലാ​വ‍​ർ​ഷം തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ന​ക്കാ​നാ​ണ് സാ​ധ്യ​ത.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം. ഐഎംഎയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു.മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

സനൂപിന്‍റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു. എന്‍റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാൾ പറയുന്നു.