Hivision Channel

Local News

കണ്ണൂർ സ്കൂൾ ബസ് അപകടം; യന്ത്രത്തകരാറില്ലെന്ന് എംവിഡി‍ പ്രാഥമിക റിപ്പോർട്ട്, ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം

കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം.

അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

അതേസമയം, സ്കൂൾ ബസ് അപകടത്തിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുകയാണ്. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരം.

അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി


ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി.അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിന്‍ ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമര്‍ന്നു. ഏതാണ്ട് 32 ഫയര്‍ ട്രക്കുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എങ്കിലും കൂടുതല്‍ പേരെ രക്ഷിക്കാനായില്ല. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം രണ്ടാമതും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രാഷ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്‍റ് നേടിയാണ് താരം കിരീടമണിഞഅഞത്. കൊനേരു  ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യൻ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ;ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

 ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ  മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നൽകി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നൽകിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകൾക്ക് ഉത്തരവ് ബാധകമാകില്ല.

ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ദനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 250 വർഷത്തോളമായി ഉത്സവമാണ് ത്യശൂർ പൂരമെന്നും എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് കപിൽ സിബൽ പറഞ്ഞു. യൂനെസ്കോയുടെ പട്ടികയിലുള്ള ഉത്സവമാണ്. ആനകളുടെ എഴുന്നള്ളിപ്പ് നിയമങ്ങൾ പാലിക്കാതെയാണെന്നും ആനകളെ കൊണ്ട് പോകുന്നത് വലിയ അപകടസാധ്യതയിലാണെന്നും മൃഗസ്നേഹികളുടെ സംഘടന വാദിച്ചു.

പലയിടങ്ങളിലും ഏഴുന്നള്ളിപ്പിനിടെ ആന വിരണ്ട് ഓടിയിട്ടുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന വാദിച്ചു. എന്നാൽ, പൂരത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് കപിൽ സിബൽ മറുപടി നൽകി. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്ന് ദേവസ്വങ്ങൾ വാദിച്ചു.തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് മൃഗ സ്നേഹികളുടെ സംഘടനകളെ വാദിക്കാൻ അനുവദിക്കരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു.  കേസിൽ ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ എം ആർ അഭിലാഷ് , മഹേഷ് ശങ്കർ സുഭൻ എന്നിവർ ഹാജരായി.

സ്വർണവില കുത്തനെ കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 56560 ത്തിനു താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,560 രൂപയാണ്.  

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. 2581 ഡോളർ വരെ താഴ്ന്ന ശേഷം വില 2594 ഡോളറിൽ എത്തി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. 640  രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു. വില 7070 രൂപയാണ്.  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. വില 5840 രൂപയാണ്. വെള്ളിയുടെ വിലയും താഴേക്കാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95  രൂപയാണ്

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 – സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 600  രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 – ഒരു പവൻ സ്വർണത്തിന് 640  രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
ഡിസംബർ 13 – ഒരു പവൻ സ്വർണത്തിന് 440  രൂപ കുറഞ്ഞു. വിപണി വില 57,840 രൂപ
ഡിസംബർ 14 – ഒരു പവൻ സ്വർണത്തിന് 720  രൂപ കുറഞ്ഞു. വിപണി വില 57,120 രൂപ
ഡിസംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 16 -സ്വർണ വിലയിൽ മാറ്റമില്ല.  വിപണി വില 57,120 രൂപ
ഡിസംബർ 17 -ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 57,200 രൂപ
ഡിസംബർ 18 -ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ
ഡിസംബർ 19 -ഒരു പവൻ സ്വർണത്തിന് 520  രൂപ കുറഞ്ഞു. വിപണി വില 56,560 രൂപ

ക്ഷേമ പെന്‍ഷന്‍ തട്ടിയതില്‍ നടപടി; ആറ് സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്തു 

അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാർക്കെതിരേ നടപടി. കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി., വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ്
ഡയറക്ടറുടെ കാര്യലായം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അനധികൃതമായി ക്ഷേമപെഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നേരത്തെ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവികസന കമ്മീഷന്‍ അടക്കമുള്ളവര്‍ യോഗം ചേരുകയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരാണ് കൃഷി വകുപ്പില്‍നിന്ന് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ.സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയ പണം തിരികെ പിടിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. 18 ശതമാനം പലിശയടക്കമാണ് തിരിച്ചു പിടിക്കുക. നിലവില്‍ കൃഷി വകുപ്പില്‍ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ധനവകുപ്പിന്റെ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജീവനക്കാർ ഇത് അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വളരെ ദുര്‍ബലരായ ജനതയ്ക്ക് വേണ്ടി നിശ്ചിയിച്ചിരിക്കുന്ന ഒന്നാണ്. അബദ്ധം പറ്റിയാൽ അത് മനസിലാക്കാം. പക്ഷേ, ഇത് അബദ്ധമാണെന്ന് തോന്നുന്നില്ല. ഇത് തിരിച്ചടയ്ക്കുകയും തുടര്‍നടപടികള്‍ നേരിടേണ്ടിവരികയും വേണം. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമൂഹികക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയ ശേഷം എല്ലാ വകുപ്പുകള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കൃഷിവകുപ്പിനോടും മണ്ണ് സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചിരുന്നു. രണ്ട് വകുപ്പുകളും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇത് കൈപ്പറ്റിയവരുടെ പേരില്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് 

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി.പി. നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു എന്നിവർക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തൽ.

കേസിൽ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.

അഭിരാമിനെയും അർഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതൻ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാനന്തവാടി പോലീസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്.) പോലീസിനു കൈമാറി. എസ്.എം.എസ്. ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ. സുരേഷ് കുമാറാണ് കേസന്വേഷിക്കുന്നത്.

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ

 വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ  വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്

പുതിയ വൈദ്യുതി നിരക്ക്; ബില്ലില്‍ ഏകദേശം 300 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 2025-ല്‍ യൂണിറ്റിന് 12 പൈസയും വര്‍ധിക്കുമെന്ന് അറിയിപ്പുണ്ട്.

നിരക്ക് വര്‍ദ്ധനവോടെ വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലും കൂടും.

കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് നിരക്കു കൂട്ടുന്നത്. 2022, 2023 എന്നീ വര്‍ഷങ്ങളിലും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും.

വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും.

ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എല്‍. വിഭാഗങ്ങളിലെ വീടുകളില്‍ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കില്‍ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.ബി.ഐ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്, പണം നഷ്ടമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപയോക്താവാണോ? എങ്കിൽ ശ്രദ്ധിക്കുക, പുതിയ ഒരു തട്ടിപ്പ് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തന്നെയാണ് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് മുന്നറിയിപ്പുകൾക്ക് കാരണമായിരിക്കുന്നത് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.

ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.

ഇനി നൽകിയിരിക്കുന്ന വിധമാണ് തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ‘നിങ്ങളുടെ എസ്.ബി.ഐ നെറ്റ് ബാങ്കിങ് റിവാർഡ് പോയിന്റുകളുടെ (16,870 രൂപ) കാലാവധി ഇന്ന് അവസാനിക്കും. അവ എസ്.ബി.ഐ റിവാർഡ് ആപ്ലിക്കേഷൻ വഴി റെഡീം ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങളുടെ റിവാർഡ് ബാങ്ക് ഡെപ്പോസിറ്റായി ലഭിക്കാൻ ക്ലെയിം ചെയ്യുകയും ചെയ്യുക. താങ്ക് യൂ, ടീം എസ്.ബി.ഐ’ (‘Your SBI NetBanking Reward points (Rs 16870.00) will expire today! Redeem them now through the SBI REWARD App. Install & claim your reward by cash deposit in your account.Thank you,Team SBI’)

ഔദ്യോഗികമായി ലഭിച്ച സന്ദേശങ്ങളാണോ എന്നത് എല്ലായ്പ്പോഴും പരിശോധിക്കുകസംശയകരമായ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്ത കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുമായി ബന്ധപ്പെടുകഅപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അരുത്തട്ടിപ്പുകാർ പൊതുവെ ഉപയോഗിക്കുന്ന ചില സൂചനകൾ തിരിച്ചറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു എമർജൻസി സന്ദേശം എന്ന നിലയിലുള്ള ഭാഷാപ്രയോഗം, അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികൾ, വ്യക്തിഗത വിവരങ്ങൾ ആരായുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാംഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങൾ സെൻസിറ്റീവ് ഡാറ്റ ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശം എന്നീ നിലകളിൽ നൽകാൻ ആവശ്യപ്പെടുകയില്ല സന്ദേശങ്ങൾ വഴി ലഭിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, ലിങ്കുകൾ എന്നിവ ഒഴിവാക്കുകബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ മാത്രം ഉപയോഗിച്ച് വിനിമയങ്ങൾ, അക്കൗണ്ട് മാനേജ്മെന്റ് എന്നിവ നടത്തുക.