Hivision Channel

Local News

ജില്ലയിലെ 35,285 കുട്ടികൾ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്

കണ്ണൂർ ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്‌നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ പരീക്ഷ എഴുതുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ടെക്‌നിക്കൽ മേഖലയിലെ കുട്ടികളുടെ എണ്ണം യഥാക്രമം: തലശ്ശേരി 3736-10261-609-0-ആകെ 14606, കണ്ണൂർ 2690-4729-216-97-ആകെ 7732, തളിപ്പറമ്പ് 6713-5787-369-78-12947. തലശ്ശേരി 7171 പെൺകുട്ടികൾ, 7435 ആൺകുട്ടികൾ, കണ്ണൂർ 3855 പെൺകുട്ടികൾ, 3877 ആൺകുട്ടികൾ, തളിപ്പറമ്പ് 6306 പെൺകുട്ടികൾ, 6641 ആൺകുട്ടികൾ എന്നിവർ പരീക്ഷ എഴുതും. പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാവുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയിൽ തലശ്ശേരി 76, കണ്ണൂർ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികൾ സ്‌ക്രൈബിനെയും 94 പേർ ഇൻറർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂർ എച്ച്എസ്എസ് ആണ് 1162 കുട്ടികൾ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ ആണ് 599 കുട്ടികൾ. സർക്കാർ മേഖലയിൽ കണ്ണൂരിലെ എകെജിഎസ് ജിഎച്ച്എസ്എസ് പെരളശ്ശേരി

499 കുട്ടികളെയും തലശ്ശേരിയിലെ ജിവിഎച്ച് എസ്എസ് കതിരൂർ 366 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു. എയ്ഡഡ് മേഖലയിൽ കണ്ണൂരിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി 1100 കുട്ടികളെയും തളിപ്പറമ്പിലെ സീതിസാഹിബ് എച്ച്എസ്എസ് 920 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു.

സമയവിവര പട്ടിക

മാർച്ച് ഒമ്പത് വ്യാഴം രാവിലെ 9.30 മുതൽ 11.15 വരെ: ഒന്നാം ഭാഷ പാർട്ട് ഒന്ന്-മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷനൽ ഇംഗ്ലീഷ്/അഡീഷനൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയൻറൽ-ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയൻറൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
മാർച്ച് 13 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 15 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 17 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-രസതന്ത്രം
മാർച്ച് 20 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-സോഷ്യൽ സയൻസ്
മാർച്ച് 22 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ജീവശാസ്ത്രം
മാർച്ച് 24 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-ഊർജ്ജതന്ത്രം
മാർച്ച് 27 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-ഗണിതശാസ്ത്രം
മാർച്ച് 29 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ഒന്നാം ഭാഷ പാർട്ട് രണ്ട്-മലയാളം/തമിഴ്/കന്നട/സ്‌പെഷൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/അറബിക് ഓറിയൻറൽ-രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/സംസ്‌കൃതം ഓറിയൻറൽ-രണ്ടാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്).

ജില്ലയിലെ 35,285 കുട്ടികൾ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക് Read More »

What Mask? Todas las Sin city Travellers At The Modern Midst Like The Strain Is certainly In length Gone

If you’re in the industry for internet poker debris, it’s a good thought to get the computer chip which best fits your demands. The Community protector is protecting the poor from the likes of Zuma and the ANC, and they are mouthing banal and barren i’m sorry, like that ‘they are protecting the integrity of the elected president and the ANC, and to ensure adherence to the letter and spirit of the electoral Take action, its code of Carry out and all its regulations. …

What Mask? Todas las Sin city Travellers At The Modern Midst Like The Strain Is certainly In length Gone Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതികളുടെ വിശദീകരണം

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിവിധ ക്ഷേമകാര്യ പദ്ധതികള്‍ വിശദീകരിക്കുന്ന കേളകം മേഖലാ യോഗം നീണ്ടുനോക്കി വ്യാപാര ഭവനില്‍ വച്ചു നടന്നു. ആശ്രയ പദ്ധതി, ജീവകാരുണ്യ നിധി എന്നി പദ്ധതികള്‍ വിശദീകരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി, മേഖലാ പ്രസിഡന്റ് എസ്. ജെ. തോമസ്, ജില്ലാ സെക്രട്ടറി സതീശന്‍, മേഖലാ സെക്രട്ടറി മത്തായി മൂലേചാലില്‍, ട്രഷറര്‍ സേതൂട്ടി, വൈസ് പ്രസിഡന്റ് സി. എം.ജോസഫ് എന്നിവര്‍ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതികളുടെ വിശദീകരണം Read More »

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല

കൊട്ടിയൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം,ബിആര്‍സി ഇരിട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ അധ്യക്ഷത വഹിച്ചു.എച്ച് എം ഇ.ആര്‍ വിജയന്‍,ടി.എം തുളസീധരന്‍,ബിന്ദു മാതിരംപള്ളില്‍,പി.കെ ദിനേശ്,എന്‍ അതുല്യ എന്നിവര്‍ സംസാരിച്ചു.സോജന്‍ കേളകം ക്ലാസെടുത്തു.

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല Read More »

പേരാവൂർ ടൗണിൽ കടയ്ക്ക് തീപിടുത്തം

പേരാവൂർ പഴയ ബസ്സ്റ്റാൻ്റിലെ മൊബൈൽ പാർക്ക് എന്ന കടയ്ക്കാണ് തീപിടിച്ചത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു

പേരാവൂർ ടൗണിൽ കടയ്ക്ക് തീപിടുത്തം Read More »

നിര്‍ധന കുടുംബത്തിന് ഭൂമി കൈമാറി

മണത്തണ:നിര്‍ധന കുടുംബത്തിന് ഭൂമി കൈമാറി.കേരള സീനിയര്‍ സിറ്റി സണ്‍സ് ഫോറം മണത്തണ യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നംപുറം ജോസഫാണ് ഓടംന്തോട് സ്വദേശിനി ജിഷക്ക് വീടു നിര്‍മ്മിക്കാനാവശ്യമായ 5 സെന്റ് സ്ഥലത്തിന്റെ ആധാരം കൈമാറിയത്. മണത്തണ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കോലഞ്ചിറ ഗംഗാധരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബേബി സോജ, വാസുദേവന്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍ധന കുടുംബത്തിന് ഭൂമി കൈമാറി Read More »

ശുചിത്വശ്രീ ദിനം ആചരിക്കും

ഇരിട്ടി നഗരസഭാ സി ഡി എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച ശുചിത്വ ശ്രീ ദിനമായി ആചരിക്കും.സര്‍ക്കാറിന്റെ മാലിന്യ മുക്ത കേരളം ക്യാമ്പയിനിന്റെ ചുവടുപിടിച്ച് മുഴുവന്‍ പൗരന്മാരെയും ശുചിത്വ ബോധമുള്ളവരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പരിപാടി.

മാര്‍ച്ച് അഞ്ചാം തീയ്യതി ഓരോ അയല്‍കൂട്ടതലത്തിലും മുതിര്‍ന്ന അംഗം ശുചിത്വ ദീപം തെളിച്ചു കൊണ്ട് പരിപാടി ആരംഭിക്കും.തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും.
അയല്‍ക്കൂട്ട പ്രദേശങ്ങളിലെ മാലിന്യക്കൂനകളുണ്ടെങ്കില്‍ ശുചീകരിക്കുക,
പാതയോരങ്ങളിലോ, ജല സ്രോതസുകളിലോ ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക .
വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും മറ്റും മാലിന്യ നിക്ഷേപമോ മാലിന്യം കത്തിക്കലോ ഉണ്ടെങ്കില്‍ നീക്കം ചെയ്യുന്നതിനും ആവര്‍ത്തിക്കാതിരിക്കുന്നതിനും നിര്‍ദ്ദേശിക്കുക,പൊതു ഇടങ്ങളില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരിക്കുക,ഹരിതസേനാംഗങ്ങള്‍ക്ക് അജൈവ മാലിന്യം കൈമാറാത്തവരെ സന്ദര്‍ശിച്ച് ബോധവല്‍ക്കരിക്കുക,അത്തരം വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് പരിസരത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതായി കണ്ടാല്‍ അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുക്കളും, എടുക്കാവുന്ന നിയമ നടപടികളും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക,ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക,പൊതു ഇടങ്ങള്‍ സൗന്ദര്യ വല്‍ക്കരിക്കുക,ശുചിത്വ ബോധവല്‍ക്കരണത്തിനുതകുന്ന കലാപരിപാടികള്‍ നടത്തുക തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക.
എഡി എസ് തലത്തില്‍ മികച്ച ഒരു അയല്‍കൂട്ടത്തിനും
സിഡിഎസ് തലത്തില്‍ മികച്ച മൂന്ന് എഡിഎസു കള്‍ക്കും സമ്മാനം നല്‍കും.
സിഡിഎസ് ഭാരവാഹികള്‍ക്കു പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പരിശീലനം നല്‍കും.ആലോചനായോഗം ക്ഷേമകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡണ്ട് നിധിന, വൈസ് പ്രസിഡണ്ട് സ്മിത പ്രസാദ്, മെമ്പര്‍ സെക്രട്ടറി അനിത.എം.ജി എന്നിവര്‍ പങ്കെടുത്തു.

ശുചിത്വശ്രീ ദിനം ആചരിക്കും Read More »

ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം

പേരാവൂര്‍:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പേരാവൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ നിര്‍വഹിച്ചു.എ കെ ഇബ്രാഹിം ആദ്യവില്‍പ്പന ഏറ്റുവാങ്ങി.കൃഷി അസിസ്റ്റന്റുമാരായ എസ് ടി ജോഷി,അനീഷ് പി എസ് എന്നിവര്‍ സംബന്ധിച്ചു

ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം Read More »

ഉപ തെരഞ്ഞെടുപ്പ് :28 ന്
പ്രാദേശിക അവധി

ജില്ലയിലെ -ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡു കളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 27 ന് ഉച്ചക്ക് ശേഷവും 28 നും അവധി ആയിരിക്കും.
26 ന് വൈകിട്ട് 5 മണി മുതൽ 28 ന് വൈകിട്ട് 6മണി വരെയും വോട്ടെണ്ണൽ ദിവസമായമാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപ തെരഞ്ഞെടുപ്പ് :28 ന്
പ്രാദേശിക അവധി
Read More »

ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാത

മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാത.വ്യാഴാഴ്ച മഹോത്സവ നഗരിയിൽ നിന്നും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികളെയാണ് പനിയും ചർദ്ദിയും മറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചത്

ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാത Read More »