Hivision Channel

നിര്‍ധന കുടുംബത്തിന് ഭൂമി കൈമാറി

മണത്തണ:നിര്‍ധന കുടുംബത്തിന് ഭൂമി കൈമാറി.കേരള സീനിയര്‍ സിറ്റി സണ്‍സ് ഫോറം മണത്തണ യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നംപുറം ജോസഫാണ് ഓടംന്തോട് സ്വദേശിനി ജിഷക്ക് വീടു നിര്‍മ്മിക്കാനാവശ്യമായ 5 സെന്റ് സ്ഥലത്തിന്റെ ആധാരം കൈമാറിയത്. മണത്തണ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കോലഞ്ചിറ ഗംഗാധരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബേബി സോജ, വാസുദേവന്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *