Hivision Channel

ഉപ തെരഞ്ഞെടുപ്പ് :28 ന്
പ്രാദേശിക അവധി

ജില്ലയിലെ -ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡു കളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 27 ന് ഉച്ചക്ക് ശേഷവും 28 നും അവധി ആയിരിക്കും.
26 ന് വൈകിട്ട് 5 മണി മുതൽ 28 ന് വൈകിട്ട് 6മണി വരെയും വോട്ടെണ്ണൽ ദിവസമായമാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *