Hivision Channel

Local News

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട;ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി

കൂട്ടുപുഴ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അനുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി.കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ, ക്ലീനർ ഷിജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു.

പ്രതികളെയും ലോറി സഹിതം തൊണ്ടിമുതലും തുടർ നടപടികൾക്കായി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി . പ്രിവന്റീവ് ഓഫീസർമാരായ പി.പ്രമോദൻ,വി.വി.ബിജു,സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്,കെ.കെ.രാഗിൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട;ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി Read More »

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗവും,നിയമങ്ങളുടെ വിശദീകരണവും

കണിച്ചാര്‍ പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗവും -നിയമങ്ങളുടെ വിശദീകരണവും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ മംഗലത്തില്‍, പഞ്ചായത്തംഗം ജിമ്മി അബ്രഹാം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എം.പി ആശ എന്നിവര്‍ സംസാരിച്ചു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെക്കുറിച്ച് അഡ്വ.രേഖ അഭിലാഷ്, എക്‌സൈസ് ഓഫീസര്‍ പി എസ് ശിവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ എന്നിവര്‍ വിശദീകരിച്ചു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗവും,നിയമങ്ങളുടെ വിശദീകരണവും Read More »

കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

എടുര്‍ – കമ്പനിനിരത്ത് – അങ്ങാടിക്കടവ്- വാണിയപ്പാറ -ചരള്‍ – പാലത്തുംകടവ് റോഡ് നിര്‍മ്മാണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡണ്ട് ആന്റോ ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യന്‍,ജോര്‍ജ് കാനാട്ട്, ജോസ് നരിമറ്റം, ഡെന്നിസ് മാണി,ജോളി ജോണ്‍, ബിന റോജസ്, സെലിന്‍ മാണി, ദേവസ്യ മടയം കുന്നേല്‍, ജയിസണ്‍ ഇടശ്ശേരിതടം, പി.ജെ പോള്‍ , ബിന്ദു സജി, ലീലാമ്മ ജോളി, നജിബ് പറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.

കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. Read More »

കാട്ടുപന്നികൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

പേരാവൂർ:നിടുംമ്പോയിൽ കൊളക്കാട് റോഡിൽ കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്തായാണ് 15 ഓളം വരുന്ന കാട്ടുപന്നിക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിക്കൂകയായിരുന്ന ചുങ്കക്കുന്ന് സ്വദേശി അനീഷ് (34) പാപ്പിനിപ്പാടത്തിന്  പരിക്കേറ്റത്.അനീഷിനെ നാട്ടുകാർ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

കാട്ടുപന്നികൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക് Read More »

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല; ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല. ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു.കോളയാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റായ പെരുവയിലുള്ള ആരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ 30 കിലോമീറ്റര്‍ അകലെയുള്ള പേരാവൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്.ഒരു താല്‍ക്കാലിക ഡോക്ടര്‍ ഉള്‍പ്പെടെ 3 ഡോക്ടര്‍മാര്‍ ഈ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടി പോയി. മെഡിക്കല്‍ ഓഫീസര്‍ 3 ദിവസത്തെ പരിശീലനത്തിലുമാണ്.ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍ രാവിലെ 10 മണിയോടെ സ്‌കൂളില്‍ പ്രതിരോധ കുത്തിവെയ്പ്പിനും പോയതോടെയാണ് പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായത്.

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല; ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു Read More »

പതാക ഉയര്‍ത്തി

പേരാവൂര്‍:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പതാക ഉയര്‍ത്തി. അമല്‍ എം.എസ്, കെ.രഗിലാഷ്, സമീര്‍, അമീര്‍ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പതാക ഉയര്‍ത്തി Read More »

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലാ ആദിവാസികൾ ചികിത്സകിട്ടാതെ വലയുന്നു

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലാ ആദിവാസികൾ ചികിത്സകിട്ടാതെ വലയുന്നു.
കോളയാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റിൽ മെന്റായ പെരുവയിലുള്ള ആരോഗ്യകേന്ദ്രം ആണ് തുടർച്ചയായി 2ദിവസവും ഡോക്ടറുടെ സേവനം ലഭിക്കാതെ 30കിലോമീറ്റർ അകലെയുള്ള പേരാവൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നത്.
ഒരു താൽക്കാലിക ഡോക്ടർ ഉൾപ്പെടെ 3ഡോക്ടർ മാർ ഈ ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു ഡോക്ടർക്കു സ്ഥലം മാറ്റം കിട്ടി പോയി. മെഡിക്കൽ ഓഫീസർ 3ദിവസത്തെ പരിശീലനത്തിലുമാണ്.
ദിവസവേതനം അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർ രാവിലെ 10മണിയോടെ സ്കൂളിൽ പ്രതിരോധ കുത്തിവെയ്പ്പിനും പോയി. ഫലത്തിൽ പെരുവ പ്രാഥമീക ആരോഗ്യ കേന്ദ്രം രണ്ടു ദിവസമായി വിജനമായി.

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലാ ആദിവാസികൾ ചികിത്സകിട്ടാതെ വലയുന്നു Read More »

ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

പേരാവൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നല്കി. പ്രസവവേദനയെത്തുടർന്ന് ചൊച്ചാഴ്ച രാത്രി എട്ട് മണിയോടെയാണ് ബീനയുടെ ഭർത്താവ് സജ്ജീവൻ 108 ആംബുലൻസിൻ്റെ സേവനം തേടിയത്.ഇരിട്ടിയിൽ നിന്നുമെത്തിയ ആംബുലൻസിൽ ആസ്പത്രിയിലേക്ക് വരവെ പാലപ്പുഴക്ക് സമീപത്ത് വെച്ചായിരുന്നു ബീന ആൺകുഞ്ഞിന് ജന്മം നല്കിയത്. ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് സജിമോൻ ജോസും ഡ്രൈവർ സിനു വർഗീസും ആവശ്യമായ പരിചരണം നല്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും പേരാവൂർ താലൂക്കാസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.

ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം Read More »

ആര്‍ദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ആര്‍ദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും റോബിന്‍സ് ഹാളില്‍ നടന്നു.വ്യാപാരികള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ആശ്വാസമായി യുണൈറ്റ്ഡ് മര്‍ച്ചന്റസ് ചേംബര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ വിശദീകരണം ജില്ലാ പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരം തൊഴിലായി സ്വീകരിച്ചവര്‍ മരിക്കുമ്പോള്‍ നിരാലംബരാകുന്ന അവരുടെ കുടുംബത്തെ സഹായിക്കാനാണ് യു.എം.സി. സംസ്ഥാന കമ്മിറ്റി പദ്ധതിക്ക് രൂപം നല്‍കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പദ്ധതി പ്രകാരം ഒരു വ്യാപാരി മരിച്ചാല്‍ മരണാനന്തര സഹായം എന്ന നിലയില്‍ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും. 18 മുതല്‍ 60 വയസ്സുവരെയുള്ള വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, സേവനദാതാക്കള്‍, കുടുംബാംഗങ്ങളുള്‍പ്പെടെ അവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാം. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നാലുലക്ഷം, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രണ്ടരലക്ഷം, ഹൃദയ ശസ്ത്രക്രിയ (ബൈപാസ് സര്‍ജറി) ഒരുലക്ഷം, ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി അരലക്ഷം, അംഗഭംഗം സംഭവിച്ചാല്‍ രണ്ട് ലക്ഷം, ശരീരം പൂര്‍ണമായി തളര്‍ന്നുപോയാല്‍ രണ്ടുലക്ഷം വരെ, വലിയ ശസ്ത്രക്രിയകള്‍ ഒരുലക്ഷം വരെ അര്‍ബുദം ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഒരുലക്ഷം വരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് പേരാവൂര്‍ യൂണിറ്റ് പ്രസിഡണ്ട്‌ കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി.യു.എം.സി.മണത്തണ യൂണിറ്റ് പ്രസിഡന്റ് എം.ജി.മന്മഥന്‍, ഭാരവാഹികളായ മധു നന്ത്യത്ത്,സൈമണ്‍ മേച്ചേരി, രാജേഷ് ആര്‍ ടെക്, സനില്‍ കാനത്തായി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കല്‍ സ്വാഗതവും ട്രഷറര്‍ വി.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ആര്‍ദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും Read More »

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്

തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവ്.വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് നിര്‍ദേശം. ഏത് യൂണിറ്റ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി. അറിയിച്ചു.മേയറുടെ പേരില്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡി.ജി.പിയ്ക്ക് കൈമാറിയത്.ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കത്ത് സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഡി.ജി.പി. ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് Read More »