Hivision Channel

ആര്‍ദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ആര്‍ദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും റോബിന്‍സ് ഹാളില്‍ നടന്നു.വ്യാപാരികള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ആശ്വാസമായി യുണൈറ്റ്ഡ് മര്‍ച്ചന്റസ് ചേംബര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ വിശദീകരണം ജില്ലാ പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരം തൊഴിലായി സ്വീകരിച്ചവര്‍ മരിക്കുമ്പോള്‍ നിരാലംബരാകുന്ന അവരുടെ കുടുംബത്തെ സഹായിക്കാനാണ് യു.എം.സി. സംസ്ഥാന കമ്മിറ്റി പദ്ധതിക്ക് രൂപം നല്‍കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പദ്ധതി പ്രകാരം ഒരു വ്യാപാരി മരിച്ചാല്‍ മരണാനന്തര സഹായം എന്ന നിലയില്‍ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും. 18 മുതല്‍ 60 വയസ്സുവരെയുള്ള വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, സേവനദാതാക്കള്‍, കുടുംബാംഗങ്ങളുള്‍പ്പെടെ അവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാം. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നാലുലക്ഷം, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രണ്ടരലക്ഷം, ഹൃദയ ശസ്ത്രക്രിയ (ബൈപാസ് സര്‍ജറി) ഒരുലക്ഷം, ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി അരലക്ഷം, അംഗഭംഗം സംഭവിച്ചാല്‍ രണ്ട് ലക്ഷം, ശരീരം പൂര്‍ണമായി തളര്‍ന്നുപോയാല്‍ രണ്ടുലക്ഷം വരെ, വലിയ ശസ്ത്രക്രിയകള്‍ ഒരുലക്ഷം വരെ അര്‍ബുദം ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഒരുലക്ഷം വരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് പേരാവൂര്‍ യൂണിറ്റ് പ്രസിഡണ്ട്‌ കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി.യു.എം.സി.മണത്തണ യൂണിറ്റ് പ്രസിഡന്റ് എം.ജി.മന്മഥന്‍, ഭാരവാഹികളായ മധു നന്ത്യത്ത്,സൈമണ്‍ മേച്ചേരി, രാജേഷ് ആര്‍ ടെക്, സനില്‍ കാനത്തായി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കല്‍ സ്വാഗതവും ട്രഷറര്‍ വി.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *