
കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലാ ആദിവാസികൾ ചികിത്സകിട്ടാതെ വലയുന്നു.
കോളയാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റിൽ മെന്റായ പെരുവയിലുള്ള ആരോഗ്യകേന്ദ്രം ആണ് തുടർച്ചയായി 2ദിവസവും ഡോക്ടറുടെ സേവനം ലഭിക്കാതെ 30കിലോമീറ്റർ അകലെയുള്ള പേരാവൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നത്.
ഒരു താൽക്കാലിക ഡോക്ടർ ഉൾപ്പെടെ 3ഡോക്ടർ മാർ ഈ ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു ഡോക്ടർക്കു സ്ഥലം മാറ്റം കിട്ടി പോയി. മെഡിക്കൽ ഓഫീസർ 3ദിവസത്തെ പരിശീലനത്തിലുമാണ്.
ദിവസവേതനം അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർ രാവിലെ 10മണിയോടെ സ്കൂളിൽ പ്രതിരോധ കുത്തിവെയ്പ്പിനും പോയി. ഫലത്തിൽ പെരുവ പ്രാഥമീക ആരോഗ്യ കേന്ദ്രം രണ്ടു ദിവസമായി വിജനമായി.














