Hivision Channel

Local News

കൊട്ടിയൂർ വൈശാഖോത്സവം സുഗമമാക്കുന്നതിന് വിവിധവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും

Kottiyoor Shiva Temple: ವರ್ಷದಲ್ಲಿ 28 ದಿನ ಮಾತ್ರ ತೆರೆಯುವ ಕೇರಳದ ಶಿವ ದೇಗುಲದ  ರೋಚಕ ಇತಿಹಾಸ ತಿಳಿಯಿರಿ | Know About Kerals Kottiyoor Shiva Temple History Pav  | Asianet Suvarna News

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ നിർദ്ദേശം നൽകി. ഭക്തജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് കൂടുതൽ പൊലീസുകാരെയും ഫയർ ഫോഴ്‌സിന്റെ സ്കൂബാ ടീം ഉൾപ്പെടയുള്ളവയും വിന്യസിക്കുന്നതിന് തീരുമാനിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ജലഅതോറിറ്റി തലശ്ശേരി സബ്ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും വഴികളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ്, ഫയർ ഫോഴ്സ്, ദേവസ്വം എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നതിനും കലക്ടർ നിർദ്ദേശം നൽകി. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഉത്സവം നടത്തുന്നതിന് ശുചിത്വമിഷൻ നടപടികൾ സ്വീകരിക്കണം. ബി.എസ്.എൻ.എൽ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ആർ.ടി.സി മതിയായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി.

സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം കലാ ഭാസ്കർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊട്ടിയൂർ വൈശാഖോത്സവം സുഗമമാക്കുന്നതിന് വിവിധവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും Read More »

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മേയ് നാലു വരെ പിരിക്കാം: മുഹമ്മദ് റിയാസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒമ്പതു മുതൽ മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും റിയാസ് പരിഹസിച്ചു.

ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എൽഡിഎഫ് ഭരണം തുടരും. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് വോട്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മേയ് നാലു വരെ പിരിക്കാം: മുഹമ്മദ് റിയാസ് Read More »

‘മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം’: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

 ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്‌ലാമി.

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.

പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു.

‘മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം’: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് Read More »

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

 വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു.

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു Read More »

കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ.

കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ.

വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ്‌ റൂമികളിലേക്ക് മാറ്റിയശേഷം അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു.

കണ്ണൂർ, അഴീക്കോട്‌, ധർമ്മടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ ചാല ചിൻടെക്കിലെ സ്ട്രോങ്ങ്‌ റൂമിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലേത് തലശ്ശേരി ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ്‌ റൂമിലും കല്യാശ്ശേരി, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ്ങ്‌ റൂമിലുമാണ് സൂക്ഷിക്കുന്നത്.

സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് നാലിന് കാലത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.

കണ്ണൂർ ചാല ചിൻടെക്ക്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ. Read More »

പ്രാർഥനകൾ വിഫലം, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ശ്രീനന്ദയുടെ മൃതദേഹം,കാണാതായത് നാലുദിവസം മുമ്പ്‌

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടർന്ന തിരച്ചിൽ അവസാനിച്ചത് കണ്ണീരിൽ. 1500 അടിയോളം താഴ്ചയിൽനിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

വനംവകുപ്പുംപോലീസും നാട്ടുകാരുമടങ്ങുന്ന നൂറോളം പേരുടെസംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പം ചിക്കമംഗളൂരുവിൽ വിനോദയാത്രയക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. തുടർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.

പ്രാർഥനകൾ വിഫലം, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ശ്രീനന്ദയുടെ മൃതദേഹം,കാണാതായത് നാലുദിവസം മുമ്പ്‌ Read More »

കുടകില്‍ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

കുടകിലെ കൂര്‍ഗില്‍ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ് ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും നേരിട്ട് വിഷയത്തില്‍ ഇടപെടണം എന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.

ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയില്‍നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് നംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.

കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്. വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. മകള്‍ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു എന്നും, തനിച്ച് ഇതിനുമുമ്പും ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നും പിതാവ് ഗോപി പറഞ്ഞു.

കുടകില്‍ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി Read More »

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു;ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഏപ്രില്‍ 4 (ശനി): പത്തനംതിട്ട, ഇടുക്കി.

ഏപ്രില്‍ 5 (ഞായര്‍): പത്തനംതിട്ട, ഇടുക്കി, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:

തുറസായ സ്ഥലങ്ങള്‍ ഒഴിവാക്കുക: ഇടിമിന്നലുള്ള സമയത്ത് മൈതാനങ്ങളിലോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കുക.

വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഗൃഹോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ജനലും വാതിലും അടയ്ക്കുക: കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്‍ക്കരുത്.

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ: അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്.

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു;ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് Read More »

വി.എഫ്.സിയിലും പി.വി.സിയിലുമായി ജില്ലയില്‍ 3405 പേര്‍ വോട്ടു രേഖപ്പെടുത്തി

കണ്ണൂര്‍:ജില്ലയില്‍ അവശ്യ സര്‍വീസ് വിഭാഗത്തിലുള്‍പ്പെട്ട വോട്ടുകളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും (വി.എഫ്.സി) പോസ്റ്റല്‍ വോട്ടിംഗ് സെന്ററിലുമായി (പി.വി.സി) 3405 പേര്‍ വോട്ടു രേഖപ്പെടുത്തിയതായി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്നുകൂടി പോസ്റ്റല്‍ ബാലറ്റുകള്‍ എത്തുന്നതോടെ വരും ദിവസങ്ങളില്‍ ജില്ലയില്‍ വോട്ടിംഗ് ശതമാനം ഉയരും.

തപാല്‍ ബാലറ്റ് വിതരണവും സ്വീകരണവും ഊര്‍ജിതമായി നടന്നു വരികയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലന കേന്ദ്രത്തിലും പോളിംഗേതര ഡ്യൂട്ടിയിലുള്ളവര്‍ക്ക് കണ്ണൂര്‍ എസ്.എന്‍ കോളേജിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലുമാണ് വോട്ടു ചെയ്യാനുള്ള സംവിധാനമൊരുക്കിയത്.

ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ എല്ലാ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും സ്വീകരിക്കുകയും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തരംതിരിക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്തത്. ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അതിവേഗം എത്തിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല സെന്ററും കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള റീജ്യനല്‍ സെന്ററുമുണ്ട്.

അതാത് വരണാധികാരിക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹമെങ്കില്‍ ബാലറ്റും അനുബന്ധ ഫോമുകളും കവറുകളും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ജില്ലയിലേക്കും തുടര്‍ന്ന് അവര്‍ രണ്ടാംഘട്ട പരിശീലനത്തിന് എത്തേണ്ട കേന്ദ്രത്തിലും എത്തിക്കും. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

പരിശീലന ദിവസം വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ 7 വരെ പ്രസ്തുത കേന്ദ്രത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തി വോട്ടു ചെയ്യാനും അവസരമുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴിനകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തി വോട്ടു ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും.

ഏപ്രില്‍ 3 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലാ ക്ലിയറിംഗ് സെന്ററില്‍ ലഭ്യമായ വിവരങ്ങള്‍:

ഫോറം 12 ഉ (അവശ്യ സര്‍വീസ്)- 3877 അപേക്ഷകള്‍ ലഭിച്ചതില്‍ 3877 എണ്ണം അതത് മണ്ഡലങ്ങളിലേക്ക് അയച്ചു.

ഫോറം 12 (പോളിംഗ് ഉദ്യോഗസ്ഥര്‍)- 12945 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 12715 എണ്ണം ക്ലിയറിംഗ് സെന്റര്‍ വഴി അതത് വരണാധികാരികള്‍ക്ക് കൈമാറി.

ഫോറം 12 (നോണ്‍-പോളിംഗ് ഉദ്യോഗസ്ഥര്‍)- 2829 അപേക്ഷകള്‍ ലഭിച്ചതില്‍ 2430 എണ്ണം

വി.എഫ്.സിയിലും പി.വി.സിയിലുമായി ജില്ലയില്‍ 3405 പേര്‍ വോട്ടു രേഖപ്പെടുത്തി Read More »

പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പര്‍ ബസിന്‍റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടൻ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അടുത്തിടെ പുതുതായി ഇറക്കിയ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു Read More »