
കണ്ണൂര്‍:ജില്ലയില്‍ അവശ്യ സര്‍വീസ് വിഭാഗത്തിലുള്‍പ്പെട്ട വോട്ടുകളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും (വി.എഫ്.സി) പോസ്റ്റല്‍ വോട്ടിംഗ് സെന്ററിലുമായി (പി.വി.സി) 3405 പേര്‍ വോട്ടു രേഖപ്പെടുത്തിയതായി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്നുകൂടി പോസ്റ്റല്‍ ബാലറ്റുകള്‍ എത്തുന്നതോടെ വരും ദിവസങ്ങളില്‍ ജില്ലയില്‍ വോട്ടിംഗ് ശതമാനം ഉയരും.
തപാല്‍ ബാലറ്റ് വിതരണവും സ്വീകരണവും ഊര്‍ജിതമായി നടന്നു വരികയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലന കേന്ദ്രത്തിലും പോളിംഗേതര ഡ്യൂട്ടിയിലുള്ളവര്‍ക്ക് കണ്ണൂര്‍ എസ്.എന്‍ കോളേജിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലുമാണ് വോട്ടു ചെയ്യാനുള്ള സംവിധാനമൊരുക്കിയത്.
ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ എല്ലാ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും സ്വീകരിക്കുകയും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തരംതിരിക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്തത്. ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അതിവേഗം എത്തിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല സെന്ററും കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള റീജ്യനല്‍ സെന്ററുമുണ്ട്.
അതാത് വരണാധികാരിക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹമെങ്കില്‍ ബാലറ്റും അനുബന്ധ ഫോമുകളും കവറുകളും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ജില്ലയിലേക്കും തുടര്‍ന്ന് അവര്‍ രണ്ടാംഘട്ട പരിശീലനത്തിന് എത്തേണ്ട കേന്ദ്രത്തിലും എത്തിക്കും. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
പരിശീലന ദിവസം വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ 7 വരെ പ്രസ്തുത കേന്ദ്രത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തി വോട്ടു ചെയ്യാനും അവസരമുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴിനകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തി വോട്ടു ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും.
ഏപ്രില്‍ 3 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലാ ക്ലിയറിംഗ് സെന്ററില്‍ ലഭ്യമായ വിവരങ്ങള്‍:
ഫോറം 12 ഉ (അവശ്യ സര്‍വീസ്)- 3877 അപേക്ഷകള്‍ ലഭിച്ചതില്‍ 3877 എണ്ണം അതത് മണ്ഡലങ്ങളിലേക്ക് അയച്ചു.
ഫോറം 12 (പോളിംഗ് ഉദ്യോഗസ്ഥര്‍)- 12945 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 12715 എണ്ണം ക്ലിയറിംഗ് സെന്റര്‍ വഴി അതത് വരണാധികാരികള്‍ക്ക് കൈമാറി.
ഫോറം 12 (നോണ്‍-പോളിംഗ് ഉദ്യോഗസ്ഥര്‍)- 2829 അപേക്ഷകള്‍ ലഭിച്ചതില്‍ 2430 എണ്ണം














