Hivision Channel

Local News

വാഹനപ്രചാരണം; മോട്ടോര്‍വാഹന നിയമം പാലിക്കണം,പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

കണ്ണൂര്‍:പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല.

വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്.
വരണാധികാരി നല്‍കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദര്‍ശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം.

പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നല്‍കിയ വാഹന പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശിച്ചു.

ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.

തങ്ങളുടെ അനുയായികള്‍ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര്‍പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ് .

പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയില്‍ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.

യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തില്‍ മാത്രമേ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കാവൂ.

ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കുകയും ആവശ്യമായ പോലീസ് ക്രമീകരണങ്ങള്‍ക്കായി അതത് പ്രദേശത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്.

ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ടോ എന്ന് സംഘാടകര്‍ പരിശോധിക്കുകയും ഈ നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയിട്ടില്ലെങ്കില്‍ അവ കൃത്യമായി പാലിക്കുകയും വേണം.

വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തില്‍ ജാഥ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ വളരെ ദൈര്‍ഘ്യമേറിയതാണെങ്കില്‍, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

ജാഥകള്‍ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കല്‍ പോലീസിന്റെ സഹായം തേടാവുന്നതാണ്.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ട് പോകുന്നത് ഒഴിവാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങള്‍ നടത്തുന്നതും കുറ്റകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപൂര്‍ണമായിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചു.

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി

ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്‌നമുണ്ടാകും. ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പമ്പയില്‍ ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്. പമ്പയില്‍ വസ്ത്രങ്ങള്‍ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.

അതേസമയം, ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിളമ്പും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. ഇന്നലെ 97000 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ പമ്പയില്‍ നിന്നും കടത്തിവിടരുത്. വെര്‍ച്വല്‍ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുന്‍കൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങള്‍ അനുവദിക്കാനാകില്ലെന്നും തിരക്കില്‍പെട്ട് ഭക്തര്‍ക്ക് അപകടമുണ്ടായാല്‍ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനും പൊലീസിനും മുന്നറിയിപ്പ് നല്‍കി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: 3034 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 20 വ്യാഴം ആകെ 3034 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 2200, നഗരസഭകളിലായി 416, കോർപ്പറേഷനിൽ 112, ജില്ലാ പഞ്ചായത്തിൽ 92, ബ്ലോക്ക് പഞ്ചായത്ത്‌ 214 വീതം നാമനിർദ്ദേശപത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്. ഇതോടെ ജില്ലയിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ ആകെ എണ്ണം 7015 ആയി. നവംബർ 21 വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് 91,000ന് മുകളില്‍ എത്തിയ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 91,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,430 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പ്: വിതരണ സ്വീകരണ കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിന് ശേഷമുള്ള അവയുടെ ശേഖരണത്തിനും സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സ്ഥാപിക്കുന്നതിനും ആവശ്യമായ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, കുറ്റിയാട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ നായാട്ടുപാറ. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, പേരാവൂർ, മാലൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകൾ: സെന്റ് ജോസഫ് യു.പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, മുണ്ടേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകൾ: എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്‌കൂൾ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പട്ടുവം, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തുകൾ: തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്തുകൾ: കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചരക്കണ്ടി, ധർമ്മടം, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകൾ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്. പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകൾ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ്, കുഞ്ഞിമംഗലം, എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തുകൾ: പയ്യന്നൂർ കോളേജ്, എടാട്ട്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, കോട്ടയം ഗ്രാമപഞ്ചായത്തുകൾ: കൂത്തുപറമ്പ് നിർമലഗിരി കോളേജ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറളം, പായം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ.കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ്.ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതൽ 31 വരെ വാർഡുകൾ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതൽ 53 വരെ വാർഡുകൾ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതൽ 35 വരെ വാർഡുകൾ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കണ്ണൂർ കോർപ്പറേഷന്റെ ഒന്നു മുതൽ 28 വരെയും 29 മുതൽ 56 വരെയും വാർഡുകൾ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (സ്പോർട്സ് സ്‌കൂൾ), പയ്യന്നൂർ നഗരസഭയുടെ ഒന്ന് മുതൽ 23 വരെയും 24 മുതൽ 46 വരെയും വാർഡുകൾ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ഹയർസെക്കൻഡറി ബ്ലോക്ക്). ആന്തൂർ നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ,് മാങ്ങാട്ടുപറമ്പ്. കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ. പാനൂർ നഗരസഭയുടെ ഒന്നു മുതൽ 21 വരെയും 22 മുതൽ 41 വരെയും വാർഡുകൾ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. ഇരിട്ടി നഗരസഭയുടെ ഒന്നു മുതൽ 34 വരെ വാർഡുകൾ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് വിഭാഗം). ബന്ധപ്പെട്ട വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സമയബന്ധിതമായി സജ്ജമാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഒ​രു​കൂ​ട്ടം വോ​ട്ട​ർ​മാ​രെ ബോ​ധ​പൂ​ർ​വം നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഫോ​റം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ത്ര​ത്തോ​ളം നി​യ​മ യു​ദ്ധം ന​ട​ത്താ​ൻ ക​ഴി​യു​മോ അ​ത്ര​യും മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​ത് ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഡി​സം​ബ​ർ നാ​ലി​നാ​ണ് എ​സ് ഐ ​ആ​ർ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​മ്പ​ത്,11 തി​യ​തി​ക​ളി​ൽ ന​ട​ക്കു​മ്പോ​ൾ ര​ണ്ട് സു​പ്ര​ധാ​ന ജോ​ലി​ക​ളി​ലും ഒ​രേ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

എ​ന്നാ​ൽ 55 ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഈ ​ഹ​ർ​ജി ദു​രു​ദ്ദേ​ശ​പ​ര​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ​യും വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് നേ​ര​ത്തെ​യും പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ക​യാ​ണ്.

വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന് പേരാവൂർ ജിമ്മി ജോർജ് ‌സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ : വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന് പേരാവൂർ ജിമ്മി ജോർജ് ‌സ്റ്റേഡിയത്തിൽ നടക്കും. 2017 മുതൽ പേരാവൂരിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് മെഗാ ഇവൻ്റിൻ്റെ ബ്രാൻഡ് അംബാസിഡർ. പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.’സേ നോ ടു ഡ്രഗ്‌സ്’ എന്ന ബോധവത്‌കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പേരാവൂർ മാരത്തണിൻ്റെ ലക്ഷ്യം. ഈ വർഷം 7500ലധികം ഓട്ടക്കാർ അണിനിരക്കും. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ള വിവിധ മാരത്തൺ റെക്കോർഡുകൾ തിരുത്തും.”പേരാവൂർ മാരത്തണിൽ പങ്കാളികളാകാൻ സാധിച്ചതിൽ walkaroo ടീമിന് അതിയായ സന്തോഷമുണ്ട്.ലളിതവും ചെലവു കുറഞ്ഞതുമായ രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നതാണ് നടത്തവും, ഓട്ടവും. Walk, Walk, Walk. Walk with walkaroo എന്ന ടാഗ് ലൈനുമായി ചേർന്നു നിൽക്കുന്ന ഒന്നാണിത്. പേരാവൂരിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ പിഎസ്എഫ് നടത്തുന്ന പേരാവൂർ മാരത്തൺ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ ലഹരിമുക്തമാക്കുന്നതിനും ഏറെ സഹായകരമാകും. ലഹരിമുക്തവും ആരോഗ്യകരവുമായ നല്ല നാളെയിലേക്ക് ഒരുമിച്ച് നടക്കാൻ എല്ലാവരും തയ്യാറാവണമെന്ന് വാക്കറു ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് അഭ്യർത്ഥിച്ചു.ഓപ്പൺ വിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിന് 300 രൂപയും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓപ്പൺ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ ക്യാഷ് പൈസ് ലഭിക്കും. 50 വയസിന് മുകളിലുള്ള വിഭാഗത്തിനും 18 വയസിന് താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയും ലഭിക്കും. ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും ലഭിക്കും.ഓൺലൈൻ രജിസ്ട്രേഷൻ www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 10ന് രജിസ്ട്രേഷൻ അവസാനിക്കും. 25, 26 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.വാർത്താസമ്മേളനത്തിൽ പി.എസ്.എഫ്. പ്രസിഡൻ്റ് ഫ്രാൻസിസ് ബൈജു ജോർജ്, വാക്കറു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി. നൗഷാദ്, കോ-സ്പോൺസർ സ്റ്റാൻലി ജോർജ്, ഇവന്റ്റ് അമ്പാസിഡർ അഞ്ജു ബോബി ജോർജ്, റേസ് ഡയറകർ റോബർട്ട് ബോബി ജോർജ്, പിഎസ്എഫ് ഭാരവാഹികളായ എം.സി. കുട്ടിച്ചൻ, ഡെന്നി ജോസഫ്, സുജീഷ് എ.പി എന്നിവർ സംബന്ധിച്ചു.

കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ൽ തീ​പി​ടി​ത്തം; മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

ന​ഗ​ര​ത്തി​ലെ എ​സ്ര സ്ട്രീ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.

23 ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്ത് തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്ന് കൊ​ൽ​ക്ക​ത്ത സെ​ൻ​ട്ര​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഇ​ന്ദി​രാ മു​ഖ​ർ​ജി പ്ര​തി​ക​രി​ച്ചു.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. എ​സ്ര സ്ട്രീ​റ്റി​ലെ ഇ​ടു​ങ്ങി​യ പാ​ത​യോ​ര​ത്ത് അ​ടു​ത്ത​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു ക​ട​യി​ൽ നി​ന്ന് തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ദ്യം ആ​റ് എ​ഞ്ചി​നു​ക​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചു.

ക​ട​ക​ൾ​ക്കു​ള്ളി​ൽ ധാ​രാ​ളം ക​ത്തു​ന്ന വ​സ്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് തീ ​അ​തി​വേ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

പാലത്തായി പോക്സോ കേസ്: തലശ്ശേരി അതിവേ​ഗ പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും; ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം

കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വച്ച് 10 വയസ്സുകാരിയെ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 7 മരണം, 20 പേർക്ക് പരിക്ക്, 5 പേരുടെ നില ​ഗുരുതരം

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.