Hivision Channel

Local News

ടെറസിലെ ഷെഡ്ഡിൽ മദ്യാപാനം പതിവ്, ഇതിനിടെ തർക്കം; സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

പച്ചാളത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തേത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം ജനതാ കോളനി ലെയ്‌നിൽ തുണ്ടിപ്പറമ്പുവീട്ടിൽ അൽ ജൂഡ് എബ്രോയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ അൽ ജൂഡിന്റെ സുഹൃത്തായ പച്ചാളം ശാരദനിവാസിൽ ഷിനോജിനെ (40) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ഷിനോജിന്റെ വീടിന്റെ ടെറസിലുള്ള ഷെഡ്ഡിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അൽ ജൂഡിന്റെ മുഖത്തും തലയ്ക്കു പിന്നിലും ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷിനോജും അൽ ജൂഡും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഷിനോജ് അൽ ജൂഡിന്റെ തലയിൽ ഫ്രൈയിങ്പാൻ കൊണ്ട് ശക്തമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഷിനോജും മറ്റ് സുഹൃത്തുക്കളും അവിടെനിന്നും കടന്നുകളഞ്ഞു. തിങ്കളാഴ്ച രാവിലെ വീടിന്റെ താഴത്തെനിലയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയായ യുവാവ് അലക്കിയ തുണി എടുക്കാൻ ടെറസിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

ടെറസിലെ ഷെഡ്ഡിൽ മദ്യാപാനം പതിവ്, ഇതിനിടെ തർക്കം; സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു Read More »

അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും കിട്ടാക്കനിയാകുമോ?

കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ‘മാതൃഭൂമി’യോട് പറഞ്ഞു.

ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ്) ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 17 മുതൽ ഏപ്രിൽ എട്ടുവരെയുള്ള വിവരങ്ങൾ ഇൻകോയ്സ് വിശകലനം ചെയ്തതുവഴി ലഭിച്ച സൂചനകളാണിത്.

സമുദ്രതാപതരംഗത്തിന്റെ തീവ്രത അനസരിച്ച് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

കേരളതീരത്തിന് അകലെ ഉൾക്കടലിലാണ് താപതരംഗങ്ങൾ രൂപപ്പെടുന്നത്. അവ തുടർന്ന് കേരളതീരത്തേക്ക് എത്തി മറയുന്നു. കാലം ചെല്ലുന്തോറും താപതരംഗങ്ങൾ ശക്തിയോടെ ആവർത്തിക്കുന്നതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ആദ്യഘട്ടം ഈ താപവ്യതിയാനം വടക്കൻ-മധ്യഭാഗ കേരളത്തിലെ ഉൾക്കടൽ പ്രദേശങ്ങളിലായിരുന്നു. ഉഷ്ണതരംഗം തുടർന്നതോടെ തെക്കൻ-മധ്യ കേരളതീരത്തെ കൂടുതൽ സമുദ്രമേഖലകളിലേക്ക് വ്യാപിച്ചുവെന്നും ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.

നെയ്‌മത്തിയും അയലയും സമ്മർദത്തിൽ

ദീർഘകാലത്തേക്ക് കടലിൽ ചൂട് കൂടുന്നത് സമുദ്രത്തിലെ ജന്തുജാലങ്ങൾക്ക് പ്രശ്നമാകും. താപനിലയിലെ മാറ്റം നെയ്‌മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ കാര്യമായി ബാധിക്കും. ഇവയ്ക്ക് സംവേദനക്ഷമത കൂടുതലായതിനാൽ ശാരീരിക സമ്മർദത്തിന് ഇത് കാരണമാകും. അതോടെ മത്സ്യങ്ങൾ ചൂടുകുറഞ്ഞ സ്ഥലങ്ങളിലേക്ക് നീങ്ങും. കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകൾക്കും (സൂക്ഷ്മതലത്തിലുള്ള സമുദ്ര ആൽഗ) ചൂടു കൂടുന്നത് ദോഷകരമാണ്.

മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സമുദ്രജീവികളുടെയും പ്രധാന ആഹാരമാണിവ. ഇവയുടെ എണ്ണം കുറയുന്നത് ചെറുമത്സ്യങ്ങളെയും തുടർന്ന് വലിയ മത്സ്യങ്ങളെയും ബാധിക്കും.‌ ഇത് സമുദ്രത്തിലെ ഓക്സിജന്റെ അളവിനെയും ബാധിക്കാം.

അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും കിട്ടാക്കനിയാകുമോ? Read More »

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ മാറ്റും

തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ അവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ കുട്ടി കണ്ണ് തുറന്നിരുന്നതായി മെഡിക്കൽ ബുള്ളറ്റിനിലും വ്യക്തമാക്കിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. അതേസമയം, കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിച്ച സാഹചര്യത്തിൽ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ആൽജോയുടെയും അനോഷിനെയും വീടിന്റെ പരിസരങ്ങളിൽ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വീടിന്റെ പരിസരത്ത് പാമ്പുകളെ തുരത്താനാണ് തീയിട്ടത്. ഇന്നലെ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് നടപടി.

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ മാറ്റും Read More »

തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം’, ഇവിഎം സ്ട്രോങ് റൂം അല്ലെന്ന് പാലക്കാട് കളക്ടര്‍; വിവാദമായതോടെ തുറക്കാനുള്ള തീരുമാനം മാറ്റി

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്. തുറക്കാൻ തീരുമാനിച്ചത് സാമഗ്രികള്‍ സൂക്ഷിച്ച മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം ഉള്ള സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാനിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട്ടെ സ്ട്രോംഗ് റൂം തുറക്കൽ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമും തുറക്കുന്നതിലും ഇന്ന് വിവാദം ഉയര്‍ന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോങ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, സ്ട്രോങ് റൂം തുറ ക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫ് പരാതിയിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിരുന്നു. തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.

തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം’, ഇവിഎം സ്ട്രോങ് റൂം അല്ലെന്ന് പാലക്കാട് കളക്ടര്‍; വിവാദമായതോടെ തുറക്കാനുള്ള തീരുമാനം മാറ്റി Read More »

ലോ​ണ്‍ പ​ര​സ്യം; ച​തി​യി​ല്‍ വീ​ഴ​രു​തെ​ന്ന് ന​ട​ന്‍ അ​ജു വ​ര്‍​ഗീ​സ്

 ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് ചി​ല​ർ ലോ​ണ്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്ന് ന​ട​ൻ അ​ജു​വ​ര്‍​ഗീ​സ്. ഇ​തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ​രും ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ന​ട​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​എം ട്ര​സ്റ്റ് ലോ​ണ്‍ സ​ര്‍​വീ​സ​സ് എ​ന്ന പേ​രി​ലാ​ണ് പ​ര​സ്യം. അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ട് ആ​രും ലോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും പി​ന്നീ​ട് ഇ​വ​ർ ച​തി​യി​ല്‍ കു​ടു​ക്കു​മെ​ന്നും അ​ജു​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ഈ​സി പേ​ഴ്‌​സ​ണ​ല്‍ ലോ​ണ്‍ എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ര​സ്യം. പ​ര​സ്യ​ത്തി​ല്‍ അ​ജു​വ​ര്‍​ഗീ​സി​ന്‍റെ ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചിരിക്കുന്നത്. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

ലോ​ണ്‍ പ​ര​സ്യം; ച​തി​യി​ല്‍ വീ​ഴ​രു​തെ​ന്ന് ന​ട​ന്‍ അ​ജു വ​ര്‍​ഗീ​സ് Read More »

കോഴിക്കോട്ട് സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം; പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് വിശദീകരണം

വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്നാണ് യുഡിഎഫിന്റെ ആരോപണം. സ്ട്രോങ് റൂം നേരിട്ട് പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു.

സ്ഥാനാർഥികളുടെ അറിവോടുകൂടിയല്ല മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. ‘കൃത്യമായ നോട്ടീസ് ഇല്ലാതെ മുറി തുറക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തുറക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ അതനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല’, പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു.

റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി ഫാത്തിമ തഹിലിയ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. 11 മണി ആയപ്പോൾ താൻ പ്രതിനിധിയെ അയച്ചെന്നും എന്നാൽ അപ്പോഴേക്കും റൂം തുറന്നിരുന്നതായും അവർ വ്യക്തമാക്കി.

‘സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂർണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്പെയർ റൂം പൂർണമായും അടച്ചുപൂട്ടണം’, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ‘സ്ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയൽ സൂക്ഷിക്കേണ്ടത് സ്ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും കയറി. അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം’, യുഡിഎഫ് ആവശ്യപ്പെട്ടു.

എന്നാൽ, ആരോപണം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ തള്ളി. സ്ട്രോങ് റൂം തുറന്നെന്ന വാർത്ത തെറ്റെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞു. സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നത്. വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ പറയുന്നു.

കോഴിക്കോട്ട് സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം; പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് വിശദീകരണം Read More »

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍, സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു, ‘മെയ് 15നുള്ളിൽ പുതിയ പാര്‍ട്ടി രൂപീകരിക്കും’

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്‍ പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ അടക്കം പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍, സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു, ‘മെയ് 15നുള്ളിൽ പുതിയ പാര്‍ട്ടി രൂപീകരിക്കും’ Read More »

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം

തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി ഉയര്‍ന്നു. പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവിന്‍റെ ഊഴം. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നെള്ളിയ ദേവിയെ സാക്ഷി നിര്‍ത്തിയാണ് ദേശക്കാര്‍ കൊടി ഉയര്‍ത്തിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തില്‍ നില്‍ക്കുന്ന പാല മരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ പാറമേക്കാവ് ഉയര്‍ത്തി. എട്ടു ഘടക ക്ഷേത്രത്തില്‍ ലാലൂരാണ് ആദ്യം കൊടിയേറ്റിയത്. 

പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളും കൊടിയേറ്റി. 24 ന് തൃശൂര്‍ പൂരത്തിന്‍റെ ചമയ പ്രദര്‍ശനം നടക്കും. അന്ന് വൈകിട്ട് ഏഴിനാണ് സാംപിള്‍ വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും . 26ന് കാലത്ത് കണിമംഗലം ശാസ്ത്രാവിന്‍റെ വരവോടെ ഘടക പൂരങ്ങളുടെ പുറപ്പാട് ആരംഭിക്കും. പിന്നാലെ മേളാസ്വാദകര്‍ക്കായി തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും. പിന്നാലെ പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളം. പിന്നെ വിശ്വപ്രസിദ്ധമായ കുടമാറ്റം. 27 പകല്‍പ്പൂരത്തോടെ ഉപചാരം ചൊല്ലിപ്പിരിയും.

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം Read More »

വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

 വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സം​ഗീത സ്വർണ ലി​ഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സം​ഗീത വിവാഹമോചന ഹർജി നൽകിയത്. ​വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.മാർച്ച് 7ന് മറ്റൊരു ഹർജിയും സം​ഗീത നൽകിയിരുന്നു. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.

വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം Read More »

വാൽപ്പാറയിൽ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 അധ്യാപകർക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകൾ; 4 പേർക്ക് ഗുരുതര പരിക്ക്

തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവറടക്കം 13 പേർ ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം.

വാൽപ്പാറയിൽ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 അധ്യാപകർക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകൾ; 4 പേർക്ക് ഗുരുതര പരിക്ക് Read More »