നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി

നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന് പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്ക്കാര് ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികള്ക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകള് നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാന് കഴിയില്ല. ഇത്തരം കാര്യങ്ങളില് രാഷ്ട്രീയം കലര്ത്തരുതെന്നും അനാവശ്യ പ്രചരണങ്ങള് നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസില് യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിന്റെ മേല്നോട്ട നടപടികള്ക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സര്ക്കാര് വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി Read More »








