Hivision Channel

Local News

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

‘പാറ്റകളുടെ വിജയം’; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി, രാജ്യത്ത് പാറ്റ വിപ്ലവം

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. പാറ്റകളുടെ വിജയമെന്നായിരുന്നു ​ദീപ്കേയുടെ ആദ്യപ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി.മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണെന്നും സിജെപി ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നൽകണം. എടുത്ത കേസുകളെല്ലാം പിൻവലിക്കണം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി വേണമെന്നും സിജെപി ആവശ്യമുന്നയിച്ചു.

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. 

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ. 

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ചിങ്ങം ഒന്നിന് തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും.ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കാനായി അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ നേത്യത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു വിദഗ്‌ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹം താന്ത്രിയാകാൻ യോഗ്യൻ ആണെന്ന് വിദഗ്‌ധസമിതി പരിശോധിച്ചുകൊണ്ട് ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.

തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. അനാരോഗ്യം മൂലം മാറി നിൽക്കുകയാണെന്നും മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നും ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ബ്രഹ്മദത്തനെ തന്ത്രിയാക്കാനുള്ള താത്പ്പര്യം ദേവസ്വം ബോർഡ് സ്വീകരിച്ചത്.

എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ന്നു

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ച്ചി​രു​ന്ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു.

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച കെ​ൽ​ട്രോ​ണി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട 55 കോ​ടി രൂ​പ കു​ടി​ശ​ക​യാ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ കാ​മ​റ​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കി​യി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കെ​ൽ​ട്രോ​ൺ ന​ൽ​കേ​ണ്ട അ​ഞ്ചു​ല​ക്ഷം രൂ​പ​യും അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ ആ​ദ്യം ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യാ​ണ് കെ​ൽ​ട്രോ​ണി​ന് തു​ക കൈ​മാ​റേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ത്കാ​ലം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ച​ത്.

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്.ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത് നൽകി.

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്.

‘മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി’, വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.

വർഷങ്ങൾക്കിടെ ഇന്ത്യൻ തലസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഫിനാൻഷ്യൽ ടൈംസും 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് ബ്ലൂംബെർഗും എഴുതി. മോദിയുടെ സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമെന്ന് ദി ഗാർഡിയനും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ പ്രതിഷേധമെന്ന് വാൾ സ്ട്രീറ്റ് ജേണലും വാർത്ത നൽകി. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം പറഞ്ഞതാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന പ്രക്ഷോഭകരുടെ ആവശ്യത്തെ അൽജസീറ വാർത്തയാക്കിയത്.

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.

കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കണ്ണൂർ: ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയന്‍ തോമസ് (62) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ ഇ.ടി ജിനുവിന് (31) പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്താണ് അപകടം.

സ്‌കൂട്ടറില്‍ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് പോകുന്നതിനിടെ മേലതിയടം റോഡിന്റെ ഇടതുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നും പന്നി ഓടിവന്ന് സ്‌കൂട്ടറിനിടിക്കുക യായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ജിനുവിൻ്റെ തോളെല്ലിനും കൈക്കും പരിക്ക് പറ്റി.

തോമസിന് തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.