Hivision Channel

Kerala news

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

കൂട്ടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന എം ഡി എം എയു മായാണ് രണ്ട് യുവാക്കള്‍ പിടിയിലാവുന്നത്. ഇരിട്ടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തും സംഘവും കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ ചാലയിലെ കെ.വി ഹൗസില്‍ കെ.വി മുഹസിന്‍, കണ്ണൂര്‍ കാപ്പാട് മീംസാ ഹൗസില്‍ ഇ.പി മുഫ്‌സിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഓണാഘോഷവും ഗുരുവന്ദനവും

തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷവും ഗുരുവന്ദനവും സംഘടിപ്പിച്ചു. അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി വി തോമസ്, മുന്‍ പ്രധാനാധ്യാപകന്‍ ഒ മാത്യു, ലാലി ജോസ്, അബ്രഹാം പ്ലാസിഡ്, ആന്‍മരിയ ബെന്നി എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു

ചെട്ടിയാംപറമ്പ്: ഗവ.യു.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ കുമാരി നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളും രക്ഷിതാക്കളുടെ തിരുവാതിരയും തുടര്‍ന്ന് ഓണസദ്യയും നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് പൈലിയുടെ മാവേലി മന്നന്‍ കുട്ടികള്‍ക്കും കാഴ്ചക്കാര്‍ക്കും ഒരു വേറിട്ട അനുഭവമായി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. 1650 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സോക്സിനുള്ളിലാക്കി കടത്തിയ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്.

ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. ഐ.എന്‍.എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അശോക സ്തംഭം ഉള്‍പ്പെടുത്തിയ നാവികസേനയുടെ പുതിയ പതാകയും ചടങ്ങില്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു. പഴയ പതാകയില്‍ നിന്ന് അടിമത്ത ചിഹ്നം നീക്കി. വേദിയില്‍ മലയാളത്തിലാണ് പ്രതിരോധമന്ത്രി നന്ദി അറിയിച്ചത്. 196 ഓഫീസര്‍മാരും 1449 നാവികരുമാണ് കപ്പലിലുള്ളത്. ഐ.എന്‍.എസ് വിക്രാന്ത് ഇന്ത്യയുടെ കരുത്തിന്റെ പ്രതീകവും സ്വാശ്രയ ഭാരതത്തിന്റെ പ്രതീകവുമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സേനയുടെ ശക്തി കൂട്ടുന്നതില്‍ നിര്‍ണായകമാകാന്‍ വിക്രാന്തിന് സാധിക്കും. അഭിമാന നേട്ടമെന്ന് നാവിക സേനാ മേധാവിയും പറഞ്ഞു.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്.

നിരോധിത പുകയില ഉത്പ്പനം പിടികൂടി

ഓണം സ്പെഷൽ ഡ്രൈവിൽ പേരാവൂർ എക്സൈസ് കേളകം ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ കേളകം ഇല്ലിമുക്ക് സ്വദേശി എൽദോ എൻ.പി.എന്നയാളിൽ നിന്നും 10 Kg നിരോധിത പുകയില ഉത്പ്പന്നം പിടികൂടി, പിഴ ഈടാക്കി. തുടർന്ന് പേരാവൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കോട്പ കേസുകൾ കണ്ടെടുത്ത് പിഴ ഈടാക്കുകയും ചെയ്തു .
എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എൻ.പത്മരാജൻ സിവിൽ എക്സൈസ്ഓഫിസർമാരായ വിയജൻ പി, സതീഷ് വി.എൻ, സുരേഷ് സി , സന്ദീപ് ‘ജി. വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു, എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവർ പങ്കെടുത്തു.

കുന്നോത്ത് വാഹനാപകടം; 2 പേര്‍ക്ക് പരിക്ക്

കുന്നോത്ത് വാഹനാപകടം. 2 പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട ട്രാവലറില്‍ ടിപ്പര്‍ ലോറി ഇടിച്ച് ലോറി റോഡിന് കുറുകെ മറിഞ്ഞാണ് അപകടം. ഇരിട്ടി കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്.

റിവ്യു മീറ്റിംഗും ഓണക്കോടി വിതരണവും

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള റിവ്യു മീറ്റിംഗും ഓണക്കോടി വിതരണവും പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ എം ഷൈലജ, റീന മനോഹരന്‍, കെ.വി ശരത്ത്, പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, വി ഇ ഒ ഷൈമ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തെരു സാംസ്‌കാരിക നിലയത്തില്‍ നടത്തിയ ഓണാഘോഷം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സുഹറ അസീസ്, സുധ ശ്രീധരന്‍, ഷീബ ബാബു, പ്രീത അജിത്ത്, ഷീബ സുരേഷ്, ഷൈജ രമേശന്‍, റീന, രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടന്നു.