പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള റിവ്യു മീറ്റിംഗും ഓണക്കോടി വിതരണവും പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ എം ഷൈലജ, റീന മനോഹരന്‍, കെ.വി ശരത്ത്, പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, വി ഇ ഒ ഷൈമ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.