പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തെരു സാംസ്‌കാരിക നിലയത്തില്‍ നടത്തിയ ഓണാഘോഷം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സുഹറ അസീസ്, സുധ ശ്രീധരന്‍, ഷീബ ബാബു, പ്രീത അജിത്ത്, ഷീബ സുരേഷ്, ഷൈജ രമേശന്‍, റീന, രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടന്നു.