Hivision Channel

Kerala news

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: പ്രഗതി വിദ്യാനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി, എം രതീഷ്, മനോജ്, വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ നാടന്‍ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് പഴശ്ശിരാജ കളരി അക്കാദമി പാലപ്പുഴയിലെ വിദ്യാര്‍ത്ഥികളുടെ കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 40 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

മലയാളി ഇന്ന് തിരുവോണ ആഘോഷത്തില്‍

വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്. മലയാളികളുടെ ഉത്സവമാണ്.ആഘോഷമാണിത്. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് ആഘോഷമാക്കുകയാണ് മലയാളി.ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.

ശക്തമായ മഴയെ തുടര്‍ന്ന് മുരിങ്ങോടി പുരളിമല മുത്തപ്പന്‍ ക്ഷേത്രത്തിലെ കുളത്തിന്റെ ഭിത്തി ഇടിഞ്ഞ് താണു

ശക്തമായ മഴയെ തുടര്‍ന്ന് മുരിങ്ങോടി പുരളിമല മുത്തപ്പന്‍ ക്ഷേത്രത്തിലെ കുളത്തിന്റെ ഭിത്തി ഇടിഞ്ഞ് താണു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഭിത്തി ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. സാധാരണ ദിവസങ്ങളില്‍ കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്താറുണ്ടെങ്കിലും മഴയെ തുടര്‍ന്ന് കുട്ടികള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുളത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞ് താഴ്ന്നത.്

ക്ഷീര കര്‍ഷകര്‍ക്കുള്ള ഓണം ബോണസ് വിതരണം

ആറ്റാം ചേരി ക്ഷീരോത്പാദ സഹകരണ സംഘത്തിലെ പാല്‍ അളക്കുന്ന 114 ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 80 പൈസ രീതിയില്‍ ഓണം ബോണസ് നല്‍കി.
സംഘം ഓഫീസില്‍ നടന്ന ഓണം ബോണസ് വിതരണം വാര്‍ഡ് മെമ്പര്‍ സുനി ജസ്റ്റിന്റെ അധ്യക്ഷതയില്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വഹിച്ചു. സംഘം പ്രസിഡണ്ട് പ്രമോദ് കുന്നത്ത്, ജോജന്‍ എടത്താഴെ, ജോബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍ നീണ്ടുനോക്കി നെഹ്റു ഗ്രന്ഥാലയവും ഒ.എ.ബി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിജോ അറയ്ക്കല്‍, കെ.സി വര്‍ക്കി, കെ.ജി ബാബു, എം.ജെ ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരത് ജോഡോ യാത്രയുടെ കണിച്ചാര്‍ മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കണിച്ചാര്‍ മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷനായി. ഡി.സി.സി അംഗം സണ്ണി മേച്ചേരി, ലിസമ്മ മംഗലത്തില്‍, ഈശ്വര പ്രസാദ്, പാല്‍ഗോപാലന്‍, ലാലി ജോസ്, സിനോ ജോസ്, ജോജന്‍ എടത്താഴെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കേളകം സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവന്‍ പാലുമ്മി, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. 16 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.

ബ്രൗണ്‍ ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും കണ്ണൂരില്‍ നിന്നും ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന 10.1745 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫര്‍ഹാന്‍ കെ.പി, മഷൂക്ക് എന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 42100 രൂപയും വാഹനവും പിടിച്ചെടുത്തു. കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളിലും പരിസരങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍പ്പെട്ടവരാണ് അറസ്റ്റിലായ ഫര്‍ഹാനും മഷൂഖും. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെകടര്‍ മാത്യു കെ.ഡി, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് എം.കെ, പ്രവീണ്‍ എന്‍.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പി.പി, സജിത്ത് എം, റോഷി കെ.പി, അനീഷ് ടി, നിഖില്‍ പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ നിത്യ സി, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ 8 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. സെപ്റ്റംബര്‍ 7 നു ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.