കൊട്ടിയൂര്‍ നീണ്ടുനോക്കി നെഹ്റു ഗ്രന്ഥാലയവും ഒ.എ.ബി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിജോ അറയ്ക്കല്‍, കെ.സി വര്‍ക്കി, കെ.ജി ബാബു, എം.ജെ ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.