ഇരിട്ടി: പ്രഗതി വിദ്യാനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി, എം രതീഷ്, മനോജ്, വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ നാടന്‍ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് പഴശ്ശിരാജ കളരി അക്കാദമി പാലപ്പുഴയിലെ വിദ്യാര്‍ത്ഥികളുടെ കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.