Hivision Channel

Kerala news

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഫെഡറല്‍ തത്ത്വങ്ങള്‍ പുലരണമെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണ്. മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഭാ സംഗമവും സ്വാതന്ത്ര്യദിനാഘോഷവും

ഓടംതോട്: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓടംതോട് സി.യു.സി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടംതോട് വെച്ച് പ്രതിഭാ സംഗമവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ജെ മാത്യു അധ്യക്ഷത വഹിച്ചു. എല്‍സമ്മ മാത്യു, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

അന്നദാനമൊരുക്കി

തെറ്റുവഴി: യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്നദാനമൊരുക്കി. പൊതിച്ചോറ് വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍ നിര്‍വഹിച്ചു. സജീദ്, അമല്‍ ബാബുരാജ്, അഖില്‍ പി.കെ, നിസാര്‍ വിളക്കോട്, ഷിന്‍സ്, റോഷ്‌നി, കോണ്‍ഗ്രസ് നേതാക്കളായ പി.പി മുസ്തഫ, കെ.പി നമേഷ്, രാധാകൃഷ്ണന്‍, സഫീറ ഹസ്സന്‍, ദീപ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

ആദിവാസി സംഗമവും സെമിനാറും സംഘടിപ്പിച്ചു

ആറളം: സി.പി.ഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആറളം ഫാം എഴാം ബ്ലോക്കില്‍ ആദിവാസി സംഗമവും, ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. സെമിനാര്‍ അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. പായം ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.കെ ശശി, കെ.ടി ജോസ്, കെ.പി കുഞ്ഞികൃഷ്ണന്‍, എ.കെ ഷീജന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷിയിടത്തില്‍ ഗര്‍ത്തം കണ്ടെത്തി

കേളകം : ശാന്തിഗിരിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഗര്‍ത്തം കണ്ടെത്തി. ശാന്തിഗിരി സ്വദേശി ഇമ്പിക്കാട്ട് സജിയുടെ കൃഷിയിടത്തിലാണ് വലിയ ഗര്‍ത്തം കണ്ടെത്തിയത്. മൂന്ന് മീറ്റര്‍ താഴ്ചയും നാല് മീറ്റര്‍ വ്യാസവുമുള്ള ഗര്‍ത്തമാണ് കണ്ടെത്തിയത്. ഭൂമിക്ക് വിള്ളല്‍ സംഭവിച്ച സ്ഥലങ്ങള്‍ക്ക് സമീപത്തായാണ് ഗര്‍ത്തം കണ്ടെത്തിയത്. സ്ഥലം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ സജീവന്‍ പാലുമ്മി എന്നിവര്‍ സന്ദര്‍ശിച്ചു.

കൊട്ടിയൂര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും ഉന്നത വിജയം നേടിയവരെ അനുമോദിക്കലും

കൊട്ടിയൂര്‍ : എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും കൊട്ടിയൂര്‍ ശ്രീ നാരായണ എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി അജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു. സി.കെ വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ ധനേന്ദ്രന്‍, പി.തങ്കപ്പന്‍, കെ.പി വിദ്യാനന്ദന്‍, ശ്രീജേഷ്, പ്രസാദ്, മിനി, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

കണിച്ചാര്‍ : ഇ.കെ നായനാര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് വടശ്ശേരി, ബി.കെ ശിവന്‍, എം.എന്‍ ഷീല, പി.ബിജു എന്നിവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു.

പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു

പെരുമ്പുന്ന: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പുന്ന സ്വാന്തനത്തിന്റെ നേതൃത്വത്തില്‍ പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു. ഭാരവാഹികളായ ബാബു ജോസ്, മഹേഷ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി: സി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി കുന്നോത്തെ പി.എ പീറ്റര്‍, പി.എ മറിയാമ്മ, പി.എ സോളമന്‍, വി.ടി തോമസ് തുടങ്ങിയവരുടെ അനുസ്മരണം സംഘടിപ്പിച്ചു. അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജി ശിവരാമകൃഷ്ണന്‍, പായം ബാബുരാജ്, ജോണ്‍സണ്‍ കലവൂര്‍, പി.ജി ശശീന്ദ്രന്‍, എന്‍.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തി.

പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു

തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെയും ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് കേളകം എസ്.ഐ ജാന്‍സി നാടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ പൊട്ടക്കല്‍, സി. മെര്‍ലിന്‍ ജോസ് എസ്.എച്ച്, ആന്‍മേരി ചിറമേല്‍, ജോസ് മൂക്കനോലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.