
കൊട്ടിയൂര്‍ : എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും കൊട്ടിയൂര്‍ ശ്രീ നാരായണ എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി അജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു. സി.കെ വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ ധനേന്ദ്രന്‍, പി.തങ്കപ്പന്‍, കെ.പി വിദ്യാനന്ദന്‍, ശ്രീജേഷ്, പ്രസാദ്, മിനി, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.














