
ഇരിട്ടി: സി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി കുന്നോത്തെ പി.എ പീറ്റര്‍, പി.എ മറിയാമ്മ, പി.എ സോളമന്‍, വി.ടി തോമസ് തുടങ്ങിയവരുടെ അനുസ്മരണം സംഘടിപ്പിച്ചു. അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജി ശിവരാമകൃഷ്ണന്‍, പായം ബാബുരാജ്, ജോണ്‍സണ്‍ കലവൂര്‍, പി.ജി ശശീന്ദ്രന്‍, എന്‍.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തി.














