
തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെയും ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് കേളകം എസ്.ഐ ജാന്‍സി നാടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ പൊട്ടക്കല്‍, സി. മെര്‍ലിന്‍ ജോസ് എസ്.എച്ച്, ആന്‍മേരി ചിറമേല്‍, ജോസ് മൂക്കനോലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.














