അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള വ്യക്തിയാണെന്നും, ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ടോമിന് ജെ തച്ചങ്കരി ആവശ്യപ്പെട്ടു. 2013-ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കിയ കേസിലാണ് വര്‍ഷങ്ങള്‍ക്കൊടുവില്‍ വിധി പറഞ്ഞത്. കേസില്‍ വിധി ഉച്ചയ്ക്ക് ശേഷം 2.30ന് പറയും.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഈ തുകയ്ക്കുള്ള ചിലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൂടുതല്‍ പരിഷ്കരണങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവര്‍ത്തനങ്ങള്‍ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവര്‍ത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവര്‍ത്തകര്‍ക്ക് പുതിയ ചുമതല നല്‍കും. ഇംഗ്ലീഷ് ഭാഷയില്‍ നിന്നുള്ള എഐ ജനറേറ്റഡ് വിവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. എഐ വിവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കാം.
പരമ്പരാഗത വിവര്‍ത്തകരില്‍ നിന്ന് എന്‍ടിഎ പുതിയ ആളുകളെ തേടി. ഇവര്‍ എപ്പോഴും നിരീക്ഷണത്തില്‍ ആയിരിക്കും. വിവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ മുഴുവനായി നല്‍കില്ല. എഐ വിവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നവര്‍ക്ക് ഓരോ ചോദ്യങ്ങളായി മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറില്‍ ഇനങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ക്രമവും നല്‍കില്ല. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
നീറ്റ് പരീക്ഷാ ചോദ്യ പേപ്പറില്‍ എന്‍ടിഎ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷാ നടത്തിപ്പ് സമിതിയില്‍ അഴിച്ചു പണി നടത്തിയിരുന്നു. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിന്‍വലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ന് അങ്ങനെയാകില്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.
ഈ വര്‍ഷം മണ്‍സൂണ്‍ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരള്‍ച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബര്‍ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താല്‍ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകര്‍ത്തു പെയ്യേണ്ടിയിരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലും മണ്‍സൂണ്‍ ദുര്‍ബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പോലും കാര്യമായ മഴ ലഭിച്ചതുമില്ല.
തുലാവര്‍ഷം മഴയും കേരളത്തില്‍ കാര്യമായി ലഭിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ഇടവപ്പാതിയില്‍ ലഭിക്കേണ്ട മഴ തുലാവര്‍ഷത്തില്‍ ലഭിക്കുമെന്ന അതിമോഹം ആര്‍ക്കും വേണ്ടെന്ന് അര്‍ത്ഥം. എല്‍ നിനോ പ്രതിഭാസം തന്നെയാണ് ഇവിടെയും വില്ലന്‍ . രണ്ടു മണ്‍സൂണും കനിഞ്ഞില്ലെങ്കില്‍ ഇനി വരാന്‍ പോകുന്നത് വലിയ വരള്‍ച്ചയുടെ കാലം കൂടിയാണ്. വൈദ്യുതി പ്രതിസന്ധി മുതല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വരെ രൂക്ഷമാകും. നിലവില്‍ ഉഷ്ണ തരംഗ സാഹചര്യത്തിലേക്കോ ഇതിലും കഠിനമായ ചൂടിലേക്കോ സംസ്ഥാനം കടക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയില്‍, ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദം കേള്‍പ്പിക്കാന്‍ മോദിക്കായി. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമെത്തുന്നത്.
ഗ്ലോബല്‍ സൗത്തിന്റെ വികസന താല്‍പ്പര്യങ്ങള്‍ മുന്നില്‍ നിര്‍ത്തി നിര്‍മ്മിത ബുദ്ധി, സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയില്‍ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയിലും ഭാരതത്തിന്റെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടുകള്‍ക്ക് ആഗോള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ല. ഈ വരുന്ന ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയിലും തുടര്‍ച്ചയായി 25 വര്‍ഷം തികയ്ക്കുമെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷത്തെ മോദിയുടെ ജന്മദിനത്തിന്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി. ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും. ഇന്നലെ ഉപയോഗിച്ചത് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ആവശ്യകത 4699 മെഗാ വാട്ട് ആണ്. 900 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് പീക്ക് സമയത്ത് ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാന്‍ പല വഴികള്‍ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണം. എണ്ണൂറ് മുതല്‍ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ആറളത്ത് നിര്‍മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാകലക്ടര്‍ പി വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മതില്‍നിര്‍മാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടില്‍ ജില്ലാ കലക്ടറും സംഘവും എത്തിയത്. ആനമതില്‍ നിര്‍മിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇതിനകം ആറ് കിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതിനായി പ്രവൃത്തിയുടെ വേഗത വര്‍ധിപ്പിക്കണം. ആനമതിലിനോട് ചേര്‍ന്ന് വരുന്ന ജണ്ടകള്‍ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. ഇവിടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആര്‍ആര്‍ടിയുടെ നിരീക്ഷണം ശക്തമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ആറളം മേഖലയിലെ സോളാര്‍ ഫെന്സിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് അനെര്‍ട്ട് അധികൃതരെ ചുമതലപ്പെടുത്തി.
ആറളം ഫാമിംഗ് കോര്പറേഷന് ഓഫീസില്‍ നടന്ന ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമായിരുന്നു ജില്ലാ കലക്ടര്‍ ആനമതില്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ജലജീവന്‍ മിഷന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മേഖലയിലെ കിണറുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. ടിആര്‍ഡിഎമ്മിന്റെ ഉടമസ്ഥതയിലുള്ള 7.5 സെന്റ് ഭൂമിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഐടിഡിപി ഓഫീസര്‍ നടപടി സ്വീകരിക്കണം. ബ്ലോക്ക് 9ലെ പൂക്കുണ്ടില്‍ പൊതുകിണര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പുവരുത്തുന്നതിനായി കൃഷി വകുപ്പ് സമര്‍പ്പിച്ച പദ്ധതി വേഗത്തിലാക്കണം. ഇതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീക്കും നിര്‍ദ്ദേശം നല്കി. മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ടിഒ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അപര്യാപ്തമായതിനാല്‍ കെഎസ്ആര്‍ടിസി, ഐടിഡിപി, പ്രദേശവാസികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമഗ്ര പദ്ധതി തയ്യാറാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ആറളം പുനരധിവാസ മേഖലയിലെ വോട്ടര്‍ ഐഡി കാര്‍ഡോ, ജനന സര്‍ട്ടിഫിക്കറ്റോ ഉള്ള കുട്ടികളുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഐടി മിഷനോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഡിഎഫ്ഒ കെ സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ മൃദുല, ആറളം സൈറ്റ് മാനേജര്‍ ടി ഷൈജു, ആറളം ഫാമിംഗ് കോര്പറേഷന് അഡ്മിനിസ്ട്രേറ്റര്‍ നിധീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണന്, ആറളം ഡിവിഷന് വൈല്‍ഡ് ലൈഫ് വാര്ഡന് വി രതീശന്, റെയിഞ്ച് ഓഫീസര്‍മാരായ ടി നിതിന്‍രാജ്, രമ്യരാഘവന്‍, വിവിധ വകുപ്പ് തലവന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളയഞ്ചാലില്‍ നടക്കുന്ന ആപ്ത മിത്ര വളണ്ടിയര്‍ ട്രെയിനിംഗ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് എസ്ടി പ്രൊമോട്ടര്‍മാരുമായി ജില്ലാ കലക്ടര്‍ സംസാരിക്കുയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ടിആര്‍ഡിഎം സൈറ്റ് മാനേജറുടെ ഓഫീസും ഡിടിപിസി ഗസ്റ്റ്ഹൗസും സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകല്‍ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പകല്‍ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയര്‍ന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തലശ്ശേരിയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെണ്‍കുട്ടികള്‍ പുറത്തുപോയത് ഇന്ന് പുലര്‍ച്ചെയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. പെണ്‍കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇതിലൊരാള്‍ പുറത്ത് പോയിരുന്നു.