Hivision Channel

തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

തലശ്ശേരിയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെണ്‍കുട്ടികള്‍ പുറത്തുപോയത് ഇന്ന് പുലര്‍ച്ചെയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. പെണ്‍കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇതിലൊരാള്‍ പുറത്ത് പോയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *