Hivision Channel

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി. ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും. ഇന്നലെ ഉപയോഗിച്ചത് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ആവശ്യകത 4699 മെഗാ വാട്ട് ആണ്. 900 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് പീക്ക് സമയത്ത് ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാന്‍ പല വഴികള്‍ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണം. എണ്ണൂറ് മുതല്‍ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *