Hivision Channel

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഇഡി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട എസ്‌ഐടി പരിശോധനയില്‍ രേഖകളും മെമ്മറി കാര്‍ഡും കസ്റ്റഡിയില്‍ എടുത്തു. റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *