Hivision Channel

Kerala news

മെസി വരുമെന്ന പ്രഖ്യാപനം; ചില്ലിക്കാശല്ല, 13 ലക്ഷം ചിലവായി; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു

ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലി കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു നിലവിലെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുക, സ്‌പെയിന്‍ ഹയര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുമായുള്ള സഹകരണം തുടങ്ങിയവയുടെ ചര്‍ച്ചകള്‍ക്കായി 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുന്‍ സര്‍ക്കാരും സ്‌പോണ്‍സറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത.

പ്രതിശ്രുത വധൂവരന്മാരുടെ മരണം: ഫോണുകൾ പരിശോധിക്കുമെന്ന് പോലീസ്

വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​ർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 26-ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം. കാ​സ​ർ​ഗോഡ് പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പി. ​അ​നു​ശ്രീ (25), ഇ​രി​ട്ടി വി​ള​മ​ന അ​മ്പ​ല​ത്ത​ട്ട് സ്വ​ദേ​ശി വി. ​അ​മ​ൽ (26) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

അ​നു​ശ്രീ ക​ർ​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ലും അ​മ​ൽ എ​റ​ണാ​കു​ള​ത്തും സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. അ​നു​ശ്രീ​യെ ഹു​ൻ​സൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തും അ​മ​ലി​നെ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജ് മു​റി​യി​ലു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വ​രെ ബാ​ങ്കി​ൽ ജോ​ലി​യിലു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ, അ​തി​നു​ശേ​ഷ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സ​മ​യം അ​നു​ശ്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​മ​ൽ വി​ളി​ച്ച കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കു​ടും​ബ​ത്തി​ന് വി​വ​ര​മി​ല്ല.രാവി​ലെ ഫോ​ണി​ൽ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും, അ​വ​ർ എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​നു​ശ്രീ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹു​ൻ​സൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം പൂ​ച്ച​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

അ​നു​ശ്രീ മ​രി​ച്ച​ത​റി​ഞ്ഞ അ​മ​ൽ, ബു​ധ​നാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ക​യും ത​ന്‍റെ ലൊ​ക്കേ​ഷ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

സം​ശ​യം തോ​ന്നി സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ​ലി​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പേരാവൂരിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവത്തിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടിയൂർ ആലുങ്കൽ വീട്ടിൽ ബിജുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട്, കരിമ്പുംകണ്ടം തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊട്ടൻതോട്–കരിമ്പുംകണ്ടം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ചാക്കിൽ 10 ലിറ്റർ ചാരായവുമായി ബിജു എത്തുകയായിരുന്നു.എക്സൈസ് സംഘത്തെ കണ്ടതോടെ ചാരായം ഉൾപ്പെടെയുള്ള ചാക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് അബ്കാരി നിയമത്തിലെ 8(1), 8(2) വകുപ്പുകൾ പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ബിജു, മജീദ് കെ., സിവിൽ എക്സൈസ് ഓഫീസർ എം.കെ. ബാലകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളില്‍ മറ്റൊരു ന്യൂന മര്‍ദ്ദം തുടരുന്നുമുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നാളെയും മറ്റന്നാളും നിലവിലെ മഴയില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

കര്‍ക്കിടക വാവ് ബലി തര്‍പ്പണം

ഇരിട്ടി:ശ്രീ നാരായണ ഗുരുമന്ദിരത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം സംഘടിപ്പിച്ചു.രാവിലെ 6 മണി മുതല്‍ ബലി തര്‍പ്പണം ആരംഭിച്ചു.സജീവന്‍ ശാന്തികള്‍,എസ്എന്‍ഡിപി ഭാരവാഹികളായ പി എന്‍ ബാബു,കെ കെ സോമന്‍,ശശി തറപ്പേല്‍,പി ജി രാമകൃഷ്ണന്‍,പി.പി കുഞ്ഞൂഞ്ഞ്,വിജയന്‍ ചാത്തോത്ത്,എ എന്‍ സുകുമാരന്‍ ,സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജെന്‍സികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ജെന്‍സികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുതെന്നും യുവാക്കള്‍ അവര്‍ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതില്‍ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ അവര്‍ ലോകമെമ്പാടും വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ പോസ്റ്റ്.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍ റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത്.നേരത്തെ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.

നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചതതിനെ തുടര്‍ന്ന് പിന്നാലെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.

ഒരു കരാർ രേഖകളുമില്ല; മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ്. മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്.മെസിയെ കൊണ്ട് വരാനുള്ളത് വ്യാജ നീക്കം. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്‌ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്‌ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായി.

അർജൻ്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.

‘കൊള്ളാം അണ്ണാ ധൈര്യമായി മുന്നോട്ടുപോകൂ’; ആയങ്കിയുടെ ‘ചങ്കു’കൾ നീരീക്ഷണത്തിൽ, ലൈക്കടിച്ചവരും പെടും

അർജുൻ ആയങ്കിയുമായി ഫോണിലൂടെയും അല്ലാതെയും സൗഹൃദം പുലർത്തിയിരുന്ന 30 പേരെ ജില്ലയിൽ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കമന്റ് ഇട്ടവരും ലൈക്ക് അടിച്ചവരുംവരെ നിരീക്ഷണത്തിലുണ്ട്. വാട്സാപ്പ് സന്ദേശം, വാട്സാപ്പ് കോളുകൾ, ഫെയ്സ് ബുക്കിലെ ലൈക്കും കമന്റും എന്നിവയെല്ലാം നിരീക്ഷണത്തിലാണ്.അർജുൻ ആയങ്കിയെത്തേടി രാത്രിയിൽ മല്ലപ്പള്ളി കാട്ടാമലയിൽ മണിക്കൂറുകളോളമാണ് പോലീസ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പരിശോധന നടത്തി മടങ്ങിയ പോലീസ് അർധരാത്രിയോടെ വീണ്ടുമെത്തി ഞായറാഴ്ച പുലർച്ചവരെ പരിശോധിച്ചു. എന്നാൽ, ഗുണ്ടാപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഒാപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായുള്ള പരിശോധനയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മല്ലപ്പള്ളി കാട്ടാമലയിൽ മാത്രം ഇത്രയധികം സമയം പരിശോധന നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അനാവശ്യമായി ആളുകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് സി.പി.എം. രംഗത്തുവന്നിരുന്നു.

24 മണിക്കൂറുകൾ! സ്വർണ വിലയിൽ വൻ വർധനവ്, വെള്ളി വിലയും കൂടി

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 290 രൂപയാണ് വ‌‍‌ർ‍ധിച്ചിരിക്കുന്നത്. അതായത് ഒരു പവൻ സ്വ‍‌ർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 ​രൂപയോളം വ‍ർധിച്ചു. ഇതോടെ ഇന്ന് കേരളത്തിൽ ​ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് സ്വ‍ർണം പവന് 1,11,440 രൂപയായിരുന്നു വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില വ‍ർധിച്ചിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെള്ളിക്ക് 255 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.