
ജെന്‍സികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുതെന്നും യുവാക്കള്‍ അവര്‍ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതില്‍ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ അവര്‍ ലോകമെമ്പാടും വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ പോസ്റ്റ്.














