സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.എക്സൈസും പോലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു. സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം ഗൗരവമാണെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
മുഴക്കുന്ന്: ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ വയോജന വിശ്രമ മന്ദിരങ്ങള്‍ക്ക് അനുവദിച്ച കസേരകളുടെയും അലമാരകളുടെയും വിതരണോദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന് അധ്യക്ഷനായി. വി.വി വിനോദ്, എ.വനജ, കെ. മോഹനന്, പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന് മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി രജനി, ടി.വി സിനി തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.
സംസ്ഥാനത്ത് തിരോധാന കേസുകള്‍ കൂടുന്നു. ഈ വര്‍ഷം 6 മാസത്തിനകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 6544 മിസ്സിംഗ് കേസുകളാണ്. 2021 ല്‍ 9713 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ 8742 മാന്‍ മിസ്സിംഗ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ രജിസ്റ്റര്‍ ചെയ്തത് 12,802 കേസുകളാണ്. തെളിയാത്ത തിരോധന കേസുകള്‍ ഏറെയും മലബാറിലാണ് ഉള്ളത്. കോഴിക്കോട് റൂറല്‍ പോലീസില്‍ 54 തിരോധാന കേസുകളാണ് ഉള്ളത്. കോഴിക്കോടിന് പിന്നാലെ 52 കേസുമായി കണ്ണൂരും കാസര്‍ഗോഡ് 32 കേസുകളുമാണ് ഉള്ളത്.
പേരാവൂർ:തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ ശിഖ -ബൻഷിയോ ദമ്പതികൾക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയിൽ അക്രമണമുണ്ടായത്.ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.ബൻഷിയോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട് ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.ശിഖ ആശുപത്രിയിൽ ചികിത്സതേടി.സഭവത്തിൽ സഹോദരൻ സന്തോഷ്, രതീശൻ, തോമസ്, സോമേഷ് ,ജോഫി ആന്റണി എന്നിവർക്കെതിരെയാണ് പേരാവൂർ പോലീസ് കേസെടുത്തത്.
എടത്തൊട്ടി: ഡിപോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് റണ്‍ ഡിപോള്‍ കൂട്ടയോട്ടം നടത്തി. എടത്തൊട്ടി മുതല്‍ കാക്കയങ്ങാട് വരെ നടത്തിയ കൂട്ടയോട്ടം മാനേജര്‍ ഫാ. ജോര്‍ജ് പൊട്ടയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയില്‍ കായിക ദിന സന്ദേശം നല്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ പീറ്റര്‍ ഊരോത്ത്, സ്റ്റാഫ് സെക്രട്ടറി മോഹന്‍രാജ്, ഫിസിക്കല്‍ ഇന്‍സ്ട്രക്ട്ടര്‍ മുരളി, ഡോ. എബ്രാഹം ജോര്‍ജ്, ഫാ. ജോമി തെക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന് ആര് കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്കി. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാം. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്, കളര്‍കോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങളെയും കര്ത്തവ്യങ്ങളെയുംകുറിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്മാരാക്കാനും ഉത്തമപൗരന്മാരായി വളരാന്‍ സഹായിക്കാനും നിയമപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, നിര്‍ദേശകതത്ത്വങ്ങള്‍ എന്നിവ നിലവിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വിവിധ നിയമങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും വി.ആര് സുനില്‍കുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപഠനമടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നത് പാഠ്യപദ്ധതി പരിഷ്കരണഘട്ടത്തില്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
കേളകം: അടക്കാത്തോടില്‍ മധ്യവയസ്കനെ പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തോടിലെ മുന്‍ ലോഡിംങ്ങ് തൊഴിലാളിയായ പേഴുംകാട്ടില്‍ യൂസഫിനെയാണ് (62) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പേരാവൂര്‍: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. എ.കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷജിത്ത് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ 38-ാം കണ്ണൂര്‍ ജില്ല സമ്മേളനം നവംബര്‍ 21,22,23 തീയതികളില്‍ ഇരിട്ടിയില്‍ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഇതിന്റെ പോസ്റ്റര്‍ വിതരണം പേരാവൂര്‍ യൂണിറ്റ് സമ്മേളനത്തില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ ഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം, ഡോക്യുമെന്ററി, സേവ് ദ ഡേറ്റ് ഫോട്ടോ മത്സരം തുടങ്ങിയവയും നടക്കും. യൂണിറ്റ് സമ്മേളനത്തിന് ഡാലറ്റ് എം.പി അധ്യക്ഷനായി. മേഖല പ്രസിഡണ്ട് വിവേക് നമ്പ്യാര്‍, ജോയി പടിയൂര്‍, സുരേഷ്,രാംദാസ്, സനോജ്, വിമല്‍ കെ.എസ്, ഷാഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിമലിനെ പ്രസിഡന്റായും, അശ്വിന് സെക്രട്ടറി, ജില്‍ജോ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് രത്നാകരന്, ട്രഷറര്‍ നിഖില്‍ എന്നിവരെ തിരഞ്ഞെടുത്തു.