ഭരണഘടനാപരമായ അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയുംകുറിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്മാരാക്കാനും ഉത്തമപൗരന്‍മാരായി വളരാന്‍ സഹായിക്കാനും നിയമപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, നിര്‍ദേശകതത്ത്വങ്ങള്‍ എന്നിവ നിലവിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വിവിധ നിയമങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും വി.ആര്‍ സുനില്‍കുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപഠനമടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നത് പാഠ്യപദ്ധതി പരിഷ്‌കരണഘട്ടത്തില്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.