പേരാവൂര്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. എ.കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷജിത്ത് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ 38-ാം കണ്ണൂര്‍ ജില്ല സമ്മേളനം നവംബര്‍ 21,22,23 തീയതികളില്‍ ഇരിട്ടിയില്‍ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഇതിന്റെ പോസ്റ്റര്‍ വിതരണം പേരാവൂര്‍ യൂണിറ്റ് സമ്മേളനത്തില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ ഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം, ഡോക്യുമെന്ററി, സേവ് ദ ഡേറ്റ് ഫോട്ടോ മത്സരം തുടങ്ങിയവയും നടക്കും. യൂണിറ്റ് സമ്മേളനത്തിന് ഡാലറ്റ് എം.പി അധ്യക്ഷനായി. മേഖല പ്രസിഡണ്ട് വിവേക് നമ്പ്യാര്‍, ജോയി പടിയൂര്‍, സുരേഷ്,രാംദാസ്, സനോജ്, വിമല്‍ കെ.എസ്, ഷാഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിമലിനെ പ്രസിഡന്റായും, അശ്വിന്‍ സെക്രട്ടറി, ജില്‍ജോ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് രത്നാകരന്‍, ട്രഷറര്‍ നിഖില്‍ എന്നിവരെ തിരഞ്ഞെടുത്തു.