ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്‌സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കി.
എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.
ജൂൺ 8, 9 തീയതികളിൽ ചാവശ്ശേരി വെച്ച് നടക്കുന്ന സിപിഐ ഇരിട്ടി മണ്ഡലം സമ്മേളം വിജയിപ്പിക്കുന്നതിന് വേണ്ടി ചവശ്ശേരിയിൽ വെച്ച് നടന്ന സ്വാഗത സംഘം രൂപീകരണം സിപിഐ ജില്ലാ അസി: സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു . എൻ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സ്വാഗതം പറഞ്ഞു. കെ.പി കുഞ്ഞികൃഷ്ണൻ, ശങ്കർ സ്റ്റാലിൻ, കെ പി പദ്മനാഭൻ, കെ ആർ ലിജു, റീന ടീച്ചർ എന്നിവർ സംസാരിച്ചു. ചെയർമാനായി എൻ.വി രവീന്ദ്രനെയും ജനറൽ കൺവീനരായി കെ.പിപത്മനാഭനെയും തിരഞ്ഞെടുത്തു. എൻ. ഇ ബാലറാം സ്മാരക മന്ദിരം ജൂൺ 8ന് വൈകു: 4 മണിക്ക് സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും എന്നു ഭാരവാഹികൾ അറിയിച്ചു
വാട്സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.
വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.
ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും 6 ആയി കുറച്ചത്. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആർബിഐ ഓരോ സാമ്പത്തിക വർഷത്തിലും ആറ് ദ്വൈമാസ മീറ്റിംഗുകൾ ചേരാറുണ്ട്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.