Hivision Channel

latest news

വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയിലായി

വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയിലായി. സബിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ആണ് മോഷണം പോയത്. ജൂണ്‍ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇത്. ഇവ കോടതിയില്‍ ഹാജരാക്കി തിരികെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച തൊണ്ടിമുതലാണ്. മുറി വൃത്തിയാക്കാനായി സ്റ്റേഷന്‍ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകര്‍ക്കാതെ, താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടന്നിരുന്നത്.

വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയിലായി Read More »

കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സര്‍വകലാശാലയുടെ കരട് മാര്‍ഗരേഖ വിവാദത്തില്‍.

കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സര്‍വകലാശാലയുടെ കരട് മാര്‍ഗരേഖ വിവാദത്തില്‍. നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയഭേദമന്യേ സംഘടനകള്‍ രംഗത്ത് വന്നതോടെ പുറത്തുവന്നത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കരട് മാര്‍ഗരേഖ മാത്രമെന്നാണ് സിന്‍ഡിക്കേറ്റ് നല്‍കുന്ന വിശദീകരണം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, കൊടിനാട്ടല്‍ മുദ്രാവാക്യങ്ങള്‍, സമരം,റാലി,ധര്‍ണ്ണ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തുടങ്ങിയവയൊന്നും ക്യാമ്പസുകളില്‍ പാടില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ‘ഒരു വിദ്യാര്‍ഥിയും ക്യാമ്പസിനുള്ളില്‍ സംഘടനയുടെ ഭാഗമാകാന്‍ പാടില്ല ‘,ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടി ബാനര്‍, ചിഹ്നങ്ങള്‍ എന്നിവ പാടില്ല ‘,പരാതി ലഭിച്ചാല്‍ പിഴ അടയ്ക്കുക ട്രാന്‍സ്ഫര്‍ ക്യാമ്പസില്‍ നിന്നും പുറത്താക്കല്‍ വരെ ശിക്ഷ ഉണ്ടാകും.കേരളം സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ ക്യാമ്പസുകളിലും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സര്‍വകലാശാലയുടെ കരട് മാര്‍ഗരേഖ വിവാദത്തില്‍. Read More »

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാല നീക്കം അംഗീകരിക്കാന്‍ കഴിയില്ല;പിണറായി വിജയന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാല നീക്കം അംഗീകരിക്കാന്‍ കഴിയില്ല;പിണറായി വിജയന്‍ Read More »

ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍. ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദ് വെള്ളി മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദര്‍ശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്.

ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി Read More »

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്. ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.

ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തില്‍ വൈകുന്നേരം 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

മഴക്കുറവും ഉയര്‍ന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍ തുടരുകയാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഏകദേശം 1200 മെഗാവാട്ട് വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വന്‍തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ് Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മൂന്നുദിവസം മഴ ലഭിക്കും

ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മൂന്നുദിവസം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാളെ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന നിരമാലക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മൂന്നുദിവസം മഴ ലഭിക്കും Read More »

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

വിമാന കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല. കരാര്‍ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെയും തീരുമാനമായില്ല. പ്രതിമാസ കരാറിന് പകരം സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നാണ് ചിപ്‌സണ്‍ ഏവിയേഷന്റെ പുതിയ നിര്‍ദേശം.

ഒരു മണിക്കൂര്‍ ഉപയോഗത്തിന് 4 ലക്ഷം രൂപയാണ് വാടക. നിലവില്‍ 25 മണിക്കൂറിന് 80 ലക്ഷം രൂപയാണ് നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ആദ്യം പവന്‍ ഹന്‍സ് എന്ന കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറുണ്ടായത്.

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല Read More »

16 കാരിയ്ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം; കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോന്നി മെഡിക്കല്‍ കോളജില്‍ 16 വയസ്സുള്ള പെണ്‍കുട്ടിക്ക് 88 കാരിയുടെ എക്‌സറേ റിസള്‍ട്ട് മാറി നല്‍കിയ സംഭവത്തില്‍ നടപടി. എക്‌സറേ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുല്‍ഹമീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് നടപടി.

സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് എക്‌സ്‌റേ എടുക്കാന്‍ പോയപ്പോള്‍ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം മാറി നല്‍കിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നുമുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സ്ഥലം എസ് എച്ച് ഒയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

16 കാരിയ്ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം; കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍ Read More »

ശബരിമലയില്‍ അരവണ പ്രതിസന്ധി; തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഒരു ടിന്‍ മാത്രം

ശബരിമലയില്‍ അരവണ പ്രതിസന്ധി. ഒരു ടിന്‍ അരവണ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീര്‍ത്ഥാടകരെ സാരമായി ബാധിക്കും.

20 ദിവസമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്റ് പുനര്‍നിര്‍മാണമെന്നാണ് ദേവസ്വത്തിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. ഒരാള്‍ക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. തിരക്ക് മുന്‍കൂട്ടി കാണുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്.

അതേസമയം, ശബരിമല സീസണിന്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ ടെണ്ടര്‍-ലേലം നടപടികള്‍ വൈകുന്നതും തിരിച്ചടി ഉണ്ടാകുന്നുണ്ട്. 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തീകരിക്കുകയാണ് പതിവ്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീര്‍ഥാടനകാലം വിശ്വാസികള്‍ക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്‌ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികള്‍ ഓഗസ്തില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനുള്ള ടെണ്ടര്‍ നല്‍കിയതേയുള്ളൂ. സീസന്റെ മുന്നൊരുക്കങ്ങള്‍ എവിടെയുമെത്തിയില്ലയെന്നതാണ് വസ്തുത.

ശബരിമലയില്‍ അരവണ പ്രതിസന്ധി; തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഒരു ടിന്‍ മാത്രം Read More »

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും Read More »