
ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍. ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദ് വെള്ളി മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദര്‍ശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.
വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്.














