
വിമാന കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല. കരാര്‍ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെയും തീരുമാനമായില്ല. പ്രതിമാസ കരാറിന് പകരം സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നാണ് ചിപ്‌സണ്‍ ഏവിയേഷന്റെ പുതിയ നിര്‍ദേശം.
ഒരു മണിക്കൂര്‍ ഉപയോഗത്തിന് 4 ലക്ഷം രൂപയാണ് വാടക. നിലവില്‍ 25 മണിക്കൂറിന് 80 ലക്ഷം രൂപയാണ് നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ആദ്യം പവന്‍ ഹന്‍സ് എന്ന കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറുണ്ടായത്.














