Hivision Channel

latest news

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ പൊതുവെ നേരിയ മിതമായ മഴക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത Read More »

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്. ബില്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സുപ്രധാന അജണ്ട ദേശീയ രാഷ്ട്രീയത്തില്‍ ഇതോടെ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

എന്‍ഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ചു നടത്താനാണ് നീക്കം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണസാഹചര്യങ്ങളും ഇതിനായി പരിശോധിക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി Read More »

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുത്തരി വിതരണം ഈ അധ്യായന വര്‍ഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ്

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുത്തരി ഈ അധ്യായന വര്‍ഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാന്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുത്തരി വിതരണം ചെയ്യുന്നതില്‍ യാതൊരു തടസ്സവും ഉണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചുകൊണ്ട് ആ പദ്ധതി നടപ്പിലാകും. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി അക്കാര്യത്തില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കൈകൊണ്ടത് ഉച്ചഭക്ഷണത്തിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് കുത്തരി വിതരണം ചെയ്യും എന്നുള്ളതായിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുത്തരി വിതരണം ഈ അധ്യായന വര്‍ഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ് Read More »

വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും അയ്യായിരം രൂപ പിഴ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഹൈക്കോടതി നിര്‍ദേശം.

വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പിഴ ചുമത്തിയ ജീപിന്റെ ചിത്രങ്ങടക്കം ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി Read More »

നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റന്നാള്‍ അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ 25 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് Read More »

ഓണത്തിന് മഴ ശക്തമായേക്കും

സംസ്ഥാനത്ത് ഓണദിനങ്ങളില്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു സ്ഥലങ്ങളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ 23 മുതല്‍ ഉത്രാടദിനമായ 25വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. സംസ്ഥാനത്ത് ഇന്നു നേരിയതോ മിതമായതോ ആയ മഴയ്ക്കാണു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓണത്തിന് മഴ ശക്തമായേക്കും Read More »

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വര്‍ണവില വര്‍ധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വര്‍ധിച്ചത്.1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വര്‍ധിച്ചത്. 1,30,472 രൂപയാണ് വിപണിവില.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് Read More »

പുതിയ പദ്ധതിയുമായി സർക്കാർ; ജില്ലാ-ജനറല്‍ ആശുപത്രികളില്‍ ഇനി 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇനി മുതല്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികള്‍ക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സര്‍ജറി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവന്‍ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഉണ്ടാകും. രാത്രിയും ഒരു സ്‌പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ എസ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. തിരുവനന്തപുരം ജനറല്‍, കൊല്ലം ജില്ലാ ആശുപത്രികളില്‍ ഇനി 24 മണിക്കൂര്‍ കാത്ത് ലാബും ഉണ്ടാവും.

പുതിയ പദ്ധതിയുമായി സർക്കാർ; ജില്ലാ-ജനറല്‍ ആശുപത്രികളില്‍ ഇനി 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം Read More »

പരീക്ഷാ ക്രമക്കേട് ആരോപണം; പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്ഥരെ ഈ വിധത്തില്‍ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവക്കും. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും ഇതേ നടപടി ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും വിമര്‍ശനം ഉന്നയിച്ചിരുന്നു.

പരീക്ഷാ ക്രമക്കേട് ആരോപണം; പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ Read More »

ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം;പൊതുജനങ്ങള്‍ക്ക് 9446682300-ല്‍ പരാതികള്‍ അറിയിക്കാം

കണ്ണൂര്‍:ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ മേഖലകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് ഓണം സീസണ്‍ അവസാനിക്കുന്നത് വരെ ജില്ലാ അതിര്‍ത്തികള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.

ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി ജില്ലാ- താലൂക്ക് തലങ്ങളില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡുകള്‍. ഇതിനു പുറമെ, ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങള്‍ കൂടുതലായി വരുന്നത് കണക്കിലെടുത്ത് അനധികൃത ഖനനം, പാടം നികത്തല്‍, കുന്നിടിക്കല്‍, മണ്ണ് കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ റവന്യൂ, പോലിസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരിശോധനാ സ്‌ക്വാഡുകള്‍ക്കും ജില്ലയില്‍ രൂപം നല്‍കിയിട്ടുണ്ട്.

പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതലയും നല്‍കി. ഡിഎം ഡെപ്യൂട്ടി കലക്ടര്‍ (കണ്ണൂര്‍), തലശ്ശേരി സബ് കലക്ടര്‍ (തലശ്ശേരി), എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇരിട്ടി), തളിപ്പറമ്പ് ആര്‍ഡിഒ (തളിപ്പറമ്പ്), ആര്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (പയ്യന്നൂര്‍) എന്നിവരെയാണ് താലൂക്ക്തല ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചത്. അതിര്‍ത്തികള്‍ക്കു പുറമെ, ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ യൂനിറ്റുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 96 സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനകം 2500ലേറെ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 150ലേറെ കടകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും ഈടാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറായ 9446682300-ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് സ്‌ക്വാഡുകള്‍ക്ക് അപ്പപ്പോള്‍ കൈമാറുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം പി എന്‍ പുരുഷോത്തമന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ ജി പ്രാണ്‍ സിംഗ്, വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം;പൊതുജനങ്ങള്‍ക്ക് 9446682300-ല്‍ പരാതികള്‍ അറിയിക്കാം Read More »