
വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും അയ്യായിരം രൂപ പിഴ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഹൈക്കോടതി നിര്‍ദേശം.
വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പിഴ ചുമത്തിയ ജീപിന്റെ ചിത്രങ്ങടക്കം ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.














