Hivision Channel

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുത്തരി വിതരണം ഈ അധ്യായന വര്‍ഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ്

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുത്തരി ഈ അധ്യായന വര്‍ഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാന്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുത്തരി വിതരണം ചെയ്യുന്നതില്‍ യാതൊരു തടസ്സവും ഉണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചുകൊണ്ട് ആ പദ്ധതി നടപ്പിലാകും. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി അക്കാര്യത്തില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കൈകൊണ്ടത് ഉച്ചഭക്ഷണത്തിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് കുത്തരി വിതരണം ചെയ്യും എന്നുള്ളതായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *