മഞ്ഞളാംപുറം: കൊളക്കാട് റോഡില്‍ മഞ്ഞളാംപുറം പാലത്തിന് സമീപം ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കേളകത്ത് നിന്നും കൊളക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.കൊളക്കാട് സ്വദേശി മാങ്കുഴ അപ്പച്ചന്റേതാണ് അപകടത്തില്‍പെട്ട വാഹനം.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതിനുമുമ്പ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇരിട്ടി: കുന്നോത്ത് മൂസാന്‍ പീടികയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരന്‍ മുടയരിഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. അജയിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. റെക്കോര്‍ഡ് വില്‍പനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.
ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടി, കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.
ഇക്കുറി നാല് മദ്യവില്‍പനശാലകളില്‍ വില്‍പന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് . തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട് ലെറ്റില്‍ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരിയ വ്യത്യാസത്തില്‍ കോടി നേട്ടം നഷ്ടമായി.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്നലെ 200 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37400 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 25 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഇന്നും ഉയര്‍ന്നത്. ഇന്നലെ 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്.
ചുങ്കക്കുന്ന്: ഒറ്റപ്ലാവ് പ്രിയദര്‍ശനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അല്‍ഫോണ്‍സാ പള്ളി വികാരി ഫാ.വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം, മെമ്പര്‍ മിനി പൊട്ടുങ്കല്‍,ആല്‍ബിന്‍, ബെറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
തില്ലങ്കേരി: ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് എം.എല്‍.എ കെ.കെ ശൈലജ ടീച്ചര്‍ ഓണക്കോടി കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി കെ രതീഷ്, സെക്രട്ടറി അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.