ചുങ്കക്കുന്ന്: ഒറ്റപ്ലാവ് പ്രിയദര്‍ശനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അല്‍ഫോണ്‍സാ പള്ളി വികാരി ഫാ.വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം, മെമ്പര്‍ മിനി പൊട്ടുങ്കല്‍,ആല്‍ബിന്‍, ബെറ്റി തുടങ്ങിയവര്‍ സംസാരിച്ചു.