Hivision Channel

latest news

സംസ്ഥാനത്ത് താപനിലയും അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയര്‍ന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുനലൂരിലെ താപനില. ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ താപനില ഉയര്‍ന്ന നിലയിലാണ്. യു വി ഇന്‍ഡക്‌സ് ഏഴ് മുതല്‍ എട്ട് വരെയായി. സൂപ്പര്‍ എല്‍നിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങള്‍ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുന്ന സമയവും ചൂട് വര്‍ധിപ്പിക്കുന്നുണ്ട്.

ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇന്ന് (06/09/2026) മുതല്‍ (08/09/2026) വരെ ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മൂത്രപ്പുര വേദനയ്ക്ക് 5 മിനിറ്റില്‍ ആശ്വാസം; 3 ആഴ്ചയില്‍ നവജീവന്‍
കൂടുതല്‍ അറിയുക

  • പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
  • പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
  • നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

സംസ്ഥാനത്ത് താപനിലയും അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More »

ന്യൂസിലാന്‍ഡിലെ മികച്ച 100 സോമിലിയര്‍മാരില്‍;ഇരിട്ടിക്കാരനും

കണ്ണൂര്‍:ന്യൂസിലാന്‍ഡിലെ പ്രമുഖ Top 100 Sommeliers 2026 പട്ടികയില്‍ ഇടം നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പി.എം സുകേഷ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. പട്ടികയില്‍ 25-ാം സ്ഥാനമാണ് സുകേഷിന് ലഭിച്ചത്.

വൈന്‍, ഫുഡ് & ബിവറേജ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇന്ത്യയിലും വിദേശത്തുമായി 18 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള സുകേഷ് നിലവില്‍ ന്യൂസിലാന്‍ഡിലെ പ്രശസ്ത വൈന്‍ മേഖലയായ Marlborough-ല്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

ഇന്ത്യ, യുഎഇ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ വിവിധ പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകളിലും റെസ്റ്റോറന്റുകളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് പി.എം.സുകേഷിന്റെ കരിയറിന് കരുത്തായത്.

വൈന്‍ തിരഞ്ഞെടുക്കല്‍, ഭക്ഷണത്തോടൊപ്പമുള്ള വൈന്‍ നിര്‍ദേശങ്ങള്‍, അതിഥികള്‍ക്ക് മികച്ച ഡൈനിംഗ് അനുഭവം ഒരുക്കല്‍ തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി നേടിയ പ്രൊഫഷണല്‍ പരിചയവും വൈദഗ്ധ്യവുമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്.

ന്യൂസിലാന്‍ഡിലെ മികച്ച സോമിലിയര്‍മാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ Top 100 Sommeliers 2026 പട്ടികയില്‍ 25-ാം സ്ഥാനം നേടിയത് സുകേഷിന്റെ കരിയറിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇരിട്ടി പയഞ്ചേരി വികാസ് നഗറില്‍ നിന്ന് ന്യൂസിലാന്‍ഡിന്റെ അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി-വൈന്‍ ലോകത്തേക്ക് എത്തിയ ഒരു മലയാളിയുടെ ഈ നേട്ടം നാടിനും അഭിമാനകരമാണ്.
ഭാര്യ നേഹയും സുകേഷിനൊപ്പം ഹോസ്പിറ്റാലിറ്റി പ്രൊഫഷണലായി ജോലി ചെയ്യുന്നു

പയഞ്ചേരി വികാസ് നഗറില്‍ എല്‍ ഐ സി ഏജന്റായ കെ.സുഗതന്റെയും പി.എം. സൗദാമിനിയുടെയും മകനാണ്.

ന്യൂസിലാന്‍ഡിലെ മികച്ച 100 സോമിലിയര്‍മാരില്‍;ഇരിട്ടിക്കാരനും Read More »

അധ്യാപകനെ ആദരിച്ചു

കുന്നോത്ത് ഫൊറോന എകെസിസി പ്രവര്‍ത്തകര്‍ അധ്യാപകദിനത്തില്‍ കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവകയിലെ വിരമിച്ച സീനിയര്‍ അധ്യാപകന്‍ തോണക്കര കെ.ടി ജോസഫിനെ
അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് എന്‍.വി. ജോസഫ് അധ്യക്ഷത വഹിച്ചു. എകെസിസി ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ബെന്നി പുതിയാമ്പുറം ,തങ്കച്ചന്‍ തുരുത്തിമറ്റം, സിടി മാത്യു,ജീന കെ മാത്യു, സിസ്റ്റര്‍ സോണിയ ,രഞ്ജന വടക്കേല്‍,സോളി പുതിയാമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അധ്യാപകനെ ആദരിച്ചു Read More »

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങള്‍ ബാക്കിനില്‍ക്കുന്നത് വൈദ്യുതി വകുപ്പില്‍ മാത്രം. ബാക്കി വകുപ്പുകള്‍ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമര്‍ശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേയും. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് Read More »

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം

കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള ഡോക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

യോഗ്യതയും നിശ്ചിത സര്‍വീസ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് എത്രയും വേഗം പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്ഥാനക്കയറ്റം നല്‍കുന്നതോടെ നിലവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ 24 മണിക്കൂര്‍ സേവനങ്ങള്‍ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍പ് സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ക്ക് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം Read More »

സംസ്ഥാനത്ത് താപനില ഉയര്‍ന്നു

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. ഇന്നലെ കൊല്ലം പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 36.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതല്‍ 4.7 ഡിഗ്രി വരെ താപനില ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. നിയന്ത്രണ മുന്നറിപ്പായാണ് കെഎസ്ഇബി നല്‍കുന്നത്.

സംസ്ഥാനത്ത് താപനില ഉയര്‍ന്നു Read More »

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കില്‍ അണക്കെട്ടുകളില്‍ഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാല്‍ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും Read More »

തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്നെയും മരിച്ചിരുന്നു. ചികിത്സയിരിക്കെയാണ് എമില്‍ മരിച്ചത്. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.

ഒരു വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുനീറും കുടുംബവും. കുട്ടിയ്ക്ക് മൂത്രശങ്ക തോന്നിയതിനെ തുടര്‍ന്നാണ് മുനീര്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയത്. ഈ സമയത്താണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. ബൈക്കോടിച്ചിരുന്ന മുനീര്‍ 50 മീറ്റര്‍ ദൂരേക്ക് തെറിച്ചു പോയി. തൊട്ടടുത്തുണ്ടായിരുന്ന മതിലിന്റെ ഭാഗം തകര്‍ത്ത് അപ്പുറത്തെ പറമ്പിലേക്കാണ് മുനീര്‍ ചെന്ന് വീണത്. ഭാര്യയും കുഞ്ഞിനെയും ആശുപത്രിയിലെക്ക് കൊണ്ടുപോയിട്ടും മുനീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത പറമ്പില്‍ മുനീറിനെ കണ്ടെത്തിയത്.

തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം Read More »

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടക്കും. സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍വന്നു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഉദ്യോസ്ഥര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 10 മണിക്കും ഇ.വി.എം കമ്മീഷനിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം Read More »

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയില്‍ പവര്‍ക്കട്ടിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.

ഈ സാഹചര്യത്തില്‍ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയില്‍ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വന്‍സി കുറയുകയോ ചെയ്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വിശദീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയില്‍ പവര്‍ക്കട്ടിന് സാധ്യത Read More »