Hivision Channel

ന്യൂസിലാന്‍ഡിലെ മികച്ച 100 സോമിലിയര്‍മാരില്‍;ഇരിട്ടിക്കാരനും

കണ്ണൂര്‍:ന്യൂസിലാന്‍ഡിലെ പ്രമുഖ Top 100 Sommeliers 2026 പട്ടികയില്‍ ഇടം നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പി.എം സുകേഷ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. പട്ടികയില്‍ 25-ാം സ്ഥാനമാണ് സുകേഷിന് ലഭിച്ചത്.

വൈന്‍, ഫുഡ് & ബിവറേജ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇന്ത്യയിലും വിദേശത്തുമായി 18 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള സുകേഷ് നിലവില്‍ ന്യൂസിലാന്‍ഡിലെ പ്രശസ്ത വൈന്‍ മേഖലയായ Marlborough-ല്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

ഇന്ത്യ, യുഎഇ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ വിവിധ പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകളിലും റെസ്റ്റോറന്റുകളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് പി.എം.സുകേഷിന്റെ കരിയറിന് കരുത്തായത്.

വൈന്‍ തിരഞ്ഞെടുക്കല്‍, ഭക്ഷണത്തോടൊപ്പമുള്ള വൈന്‍ നിര്‍ദേശങ്ങള്‍, അതിഥികള്‍ക്ക് മികച്ച ഡൈനിംഗ് അനുഭവം ഒരുക്കല്‍ തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി നേടിയ പ്രൊഫഷണല്‍ പരിചയവും വൈദഗ്ധ്യവുമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്.

ന്യൂസിലാന്‍ഡിലെ മികച്ച സോമിലിയര്‍മാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ Top 100 Sommeliers 2026 പട്ടികയില്‍ 25-ാം സ്ഥാനം നേടിയത് സുകേഷിന്റെ കരിയറിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇരിട്ടി പയഞ്ചേരി വികാസ് നഗറില്‍ നിന്ന് ന്യൂസിലാന്‍ഡിന്റെ അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി-വൈന്‍ ലോകത്തേക്ക് എത്തിയ ഒരു മലയാളിയുടെ ഈ നേട്ടം നാടിനും അഭിമാനകരമാണ്.
ഭാര്യ നേഹയും സുകേഷിനൊപ്പം ഹോസ്പിറ്റാലിറ്റി പ്രൊഫഷണലായി ജോലി ചെയ്യുന്നു

പയഞ്ചേരി വികാസ് നഗറില്‍ എല്‍ ഐ സി ഏജന്റായ കെ.സുഗതന്റെയും പി.എം. സൗദാമിനിയുടെയും മകനാണ്.

Leave a Comment

Your email address will not be published. Required fields are marked *