Hivision Channel

അധ്യാപകനെ ആദരിച്ചു

കുന്നോത്ത് ഫൊറോന എകെസിസി പ്രവര്‍ത്തകര്‍ അധ്യാപകദിനത്തില്‍ കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവകയിലെ വിരമിച്ച സീനിയര്‍ അധ്യാപകന്‍ തോണക്കര കെ.ടി ജോസഫിനെ
അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് എന്‍.വി. ജോസഫ് അധ്യക്ഷത വഹിച്ചു. എകെസിസി ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ബെന്നി പുതിയാമ്പുറം ,തങ്കച്ചന്‍ തുരുത്തിമറ്റം, സിടി മാത്യു,ജീന കെ മാത്യു, സിസ്റ്റര്‍ സോണിയ ,രഞ്ജന വടക്കേല്‍,സോളി പുതിയാമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *